ബ്ലെൻഡറും ആഫ്റ്റർ എഫക്ട്സും ഇനി ക്ലോഡ് നിയന്ത്രിക്കും; ‘പ്രൊഡക്ഷൻ സ്‌കിൽസ് ബണ്ടിൽ’ അവതരിപ്പിച്ച് ഹിഗ്‌സ്ഫീൽഡ്

വിഎഫ്എക്സ് (VFX), വീഡിയോ എഡിറ്റിംഗ്, 3ഡി ആനിമേഷൻ രംഗത്ത് പ്രവർത്തിക്കുന്നവർക്കായി ‘ഹിഗ്‌സ്ഫീൽഡ് പ്രൊഡക്ഷൻ സ്‌കിൽസ് ബണ്ടിൽ’ (Higgsfield Production Skills Bundle) അവതരിപ്പിച്ചു. ആന്ത്രോപിക്കിന്റെ ‘ക്ലോഡ് ഓപ്പസ് 5.5′ (Claude Opus 5.5) മോഡലുമായി ചേർന്നാണ് ഈ ടൂൾ, പ്രവർത്തിക്കുന്നത്.

ബ്ലെൻഡർ (Blender), ആഫ്റ്റർ എഫക്ട്സ് (After Effects), ഡാവിഞ്ചി റിസോൾവ് (DaVinci Resolve), ടച്ച് ഡിസൈനർ (TouchDesigner) എന്നീ പ്രൊഫഷണൽ ടൂളുകളിലേക്ക് നേരിട്ട് കമാൻഡുകൾ നൽകാം. ക്ലോഡ് ഓപ്പസ് 5.5 ഉപയോഗിച്ച് ബ്ലെൻഡറിൽ അതിവേഗം 3ഡി സീനുകൾ ഉണ്ടാക്കാനും ആഫ്റ്റർ എഫക്ട്സിൽ വിഎഫ്എക്സ് ഷോട്ടുകൾ ക്രിയേറ്റ് ചെയ്യാനും സാധിക്കും.

ഡാവിഞ്ചി റിസോൾവ് വഴി ഫൂട്ടേജുകളുടെ കളർ ഗ്രേഡിംഗ് നടത്താനും, ആവശ്യമില്ലാത്ത ഒബ്ജക്റ്റുകൾ നീക്കം ചെയ്യുന്ന ഷൂട്ട് ക്ലീനപ്പ് (Shot clean up) നടത്താനും ഇതിലൂടെ എളുപ്പമാണ്. ടച്ച് ഡിസൈനർ ഉപയോഗിച്ച് ലൈവ് വിഷ്വലുകളും ജനറേറ്റീവ് ആർട്ട് വർക്കുകളും ബിൽഡ് ചെയ്യാൻ സഹായിക്കും.

Summary: Higgsfield has launched the Production Skills Bundle for Claude Opus 5.5, introducing specialized AI capabilities across leading creative software including Blender, After Effects, DaVinci Resolve, and TouchDesigner. Designed for VFX artists, colorists, and 3D animators, this bundle enables automated 3D scene building, shot cleanup, color grading, and generative design workflows directly within industry-standard production platforms.