“ഭാഷ മാറിയാലും ശബ്ദത്തിലെ ഭാവം മാറില്ല;’Dubbing v2′ മോഡലുമായി ElevenLabs
പ്രമുഖ AI കമ്പനിയായ ElevenLabs വീഡിയോ ഡബ്ബിംഗ് രംഗത്ത് മാറ്റങ്ങൾക്ക് തുടക്കമിട്ട് പുതിയ ലാർജ് ഡബ്ബിംഗ് മോഡലായ ‘Dubbing v2 പുറത്തിറക്കി. യഥാർത്ഥ വീഡിയോയിലെ കഥാപാത്രങ്ങളുടെ അതേ വികാരങ്ങളും അഭിനയ മികവും ഒട്ടും ചോർന്നുപോകാതെ ഏത് ഭാഷയിലേക്കും മാറ്റാൻ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
മലയാളം ഉൾപ്പെടെയുള്ള ലോകത്തിലെ പ്രമുഖ ഭാഷകളിലെല്ലാം അതീവ കൃത്യതയോടെയും സ്വാഭാവികതയോടെയും വീഡിയോകൾ ഡബ്ബ് ചെയ്യാൻ Dubbing v2 വഴി സാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കഥാപാത്രം സംസാരിക്കുന്ന സമയത്തുള്ള ദേഷ്യം, സങ്കടം, സന്തോഷം തുടങ്ങിയ സൂക്ഷ്മമായ വികാരങ്ങളും ശബ്ദത്തിലെ വ്യതിയാനങ്ങളും (Performance) അതേപടി നിലനിർത്തിക്കൊണ്ട് മറ്റ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാൻ സാധിക്കും.
ഇന്ത്യയിലെ ആദ്യ Comprehensive AI Filmmaking പഠിക്കാം.https://sostorytelling.com/
Summary: ElevenLabs has launched its revolutionary ‘Dubbing v2’ model, which preserves the original emotions, voice tones, and nuanced performances of characters during the translation process. This advanced model supports major global languages, including Malayalam, allowing creators to seamlessly dub videos into multiple languages without losing the authenticity of the original performance.