“മണിക്കൂറുകൾ നീണ്ട പ്രൊഡക്ഷൻ പ്ലാനിംഗ് ഇനി വേണ്ട;ക്ലോഡ് , ഹിഗ്ഗ്സ്ഫീൽഡ് എംസിപി വീഡിയോ ശ്രദ്ധേയമാകുന്നു

AI ഏജന്റുകൾക്ക് കമ്പ്യൂട്ടറിലെ വിവിധ ടൂളുകളുമായി നേരിട്ട് സംവേദനം നടത്താൻ സഹായിക്കുന്ന ‘ആന്ത്രോപിക് MCP’ (Model Context Protocol) ടെക്നോളജി മാർക്കറ്റിംഗ് രംഗത്ത് വലിയ ശ്രദ്ധ നേടുന്നു. Claude AI-യും വീഡിയോ ജനറേഷൻ പ്ലാറ്റ്‌ഫോമായ Higgsfield ഒന്നിച്ച് ചേരുന്നതോടെ പരസ്യങ്ങൾ പ്ലാൻ ചെയ്യുന്നത് മുതൽ അത് സോഷ്യൽ മീഡിയയിൽ ലൈവ് ആക്കുന്നത് വരെയുള്ള ജോലികൾ ഒരു എഐ ഏജന്റിന് ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കും.

ഈ 8 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ പ്രധാന ഉള്ളടക്കം താഴെ പറയുന്ന അഞ്ച് ഘട്ടങ്ങളിലൂടെയാണ് വിശദീകരിക്കുന്നത്

1. തുടക്കത്തിൽ എഐ ഏജന്റ് ടിക്ടോക്ക് (TikTok), ഇൻസ്റ്റാഗ്രാം (Instagram), യൂട്യൂബ് (YouTube) എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ തത്സമയം കടന്നുപോവുകയും നിലവിൽ ആളുകൾ ഏറ്റവും കൂടുതൽ കാണുന്ന ട്രെൻഡുകൾ, ഓഡിയോകൾ, വൈറൽ മാർക്കറ്റിംഗ് തന്ത്രങ്ങൾ എന്നിവ കണ്ടെത്തുകയും ചെയ്യുന്നു. (Research across TT, IG, YT)

2. കണ്ടെത്തിയ ട്രെൻഡുകളുടെ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളിലോ ആഴ്ചകളിലോ ഏതൊക്കെ തരത്തിലുള്ള പരസ്യങ്ങളാണ് ചെയ്യേണ്ടതെന്ന് എഐ ഏജന്റ് തന്നെ ഒരു ‘പ്രൊഡക്ഷൻ കലണ്ടർ’ തയ്യാറാക്കുന്നു. ഏത് ദിവസം ഏത് സമയത്ത് കണ്ടന്റ് പുറത്തുവിടണമെന്ന് ഇത് കൃത്യമായി പ്ലാൻ ചെയ്യും. (Production Calendar)

3. ഈ ഘട്ടത്തിലാണ് ഹിഗ്ഗ്സ്ഫീൽഡ് എഐ-യുടെ പങ്ക് വരുന്നത്. പരസ്യങ്ങൾക്കായി യുജിസി (User Generated Content) സ്റ്റൈൽ വീഡിയോകൾ, ആകർഷകമായ മോഷൻ ഡിസൈനുകൾ, ഇൻസ്റ്റാഗ്രാമിനാവശ്യമായ കാരിയോസൽ പോസ്റ്റുകൾ (Carousels) എന്നിവ എഐ സ്വയം ഡിസൈൻ ചെയ്ത് നിർമ്മിക്കുന്നു. (UGC, Motion Design, Carousels)

4. പരസ്യങ്ങൾക്കായി പണം ചിലവഴിക്കുന്നതിന് മുൻപ് എഐ നിർമ്മിച്ച എല്ലാ കണ്ടന്റുകളും, ബഡ്ജറ്റ് വിവരങ്ങളും ക്ലയന്റിനോ പ്രൊഡക്ഷൻ ഹൗസ് ഉടമയ്ക്കോ ‘അപ്രൂവലിനായി’ (Approval Gate) മുന്നിൽ സമർപ്പിക്കുന്നു. മനുഷ്യന്റെ അനുമതി ലഭിച്ചാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കൂ. (Approval Gate Before Spend)

5. അവസാനമായി, അംഗീകാരം ലഭിച്ച പരസ്യങ്ങൾ Meta Ads MCP ലിങ്ക് വഴി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യുകയും ക്യാമ്പെയ്നുകൾ ലൈവ് ആക്കുകയും ചെയ്യുന്നു. (Integrate Meta Ads MCP)

ഒരു പരസ്യ ഏജൻസിയിലെ റിസർച്ച് ടീം, ഡിസൈനർമാർ, മീഡിയ ബയേഴ്സ് എന്നിവർ ചെയ്യുന്ന ജോലി ഇനി ഒരൊറ്റ ക്ലോഡ് ഏജന്റിലേക്ക് ചുരുങ്ങുകയാണ്.

ഇന്ത്യയിലെ ആദ്യ Comprehensive AI Filmmaking പഠിക്കാം.https://sostorytelling.com/


Summary: Anthropic’s Model Context Protocol is transforming digital marketing by enabling AI agents like Claude to research trends, create content, plan campaigns, and launch ads automatically through integrations with Higgsfield and Meta Ads tools. The workflow demonstrated in the 8-minute video shows how a single AI agent can handle tasks traditionally done by entire marketing teams, including social media research, production scheduling, UGC video creation, approval management, and live ad deployment.