“മരണമില്ലാത്ത ഇതിഹാസം! ഹോളിവുഡ് താരം വാൽ കിൽമർ വീണ്ടും വെള്ളിത്തിരയിൽ:’As Deep as the Grave’ ട്രെയിലർ പുറത്തിറങ്ങി

ഹോളിവുഡ് സിനിമാ ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് അന്തരിച്ച ഇതിഹാസ താരം വാൽ കിൽമർ വീണ്ടും സ്ക്രീനിലേക്ക്. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം AI ഉപയോഗിച്ച് അദ്ദേഹത്തിന്റെ രൂപം നിർമ്മിച്ച “As Deep as the Grave” എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

‘ടോപ്പ് ഗൺ’ (Top Gun) സിനിമയിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ വാൽ കിൽമർ 2025-ലാണ് അന്തരിച്ചത്. എന്നാൽ എഐ സാങ്കേതികവിദ്യയിലൂടെ അദ്ദേഹത്തിന്റെ ശബ്ദവും രൂപവും ഭാവങ്ങളും പുനർനിർമ്മിച്ചാണ് പുതിയ സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ചരിത്ര സിനിമയായ ഇതിൽ ‘ഫാദർ ഫിന്റൻ’ (Father Fintan) എന്ന കത്തോലിക്കാ വൈദികനായും നേറ്റീവ് അമേരിക്കൻ സ്പിരിച്വലിസ്റ്റായുമാണ് കിൽമർ പ്രത്യക്ഷപ്പെടുന്നത്.

“മരിച്ചവരെ ഭയപ്പെടേണ്ട, എന്നെയും ഭയപ്പെടേണ്ട” (Don’t fear the dead, and don’t fear me) എന്ന അദ്ദേഹത്തിന്റെ സംഭാഷണം ഇതിനോടകം തന്നെ ആരാധകരിൽ വിസ്മയമുണർത്തിയിട്ടുണ്ട്.

2014-ൽ തൊണ്ടയിലെ ക്യാൻസറിനെ തുടർന്ന് സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെട്ടിട്ടും വാൽ കിൽമർ സിനിമാ രംഗത്ത് സജീവമായിരുന്നു. 2025-ൽ ന്യൂമോണിയ ബാധിച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പൂർണ്ണ സമ്മതത്തോടെയാണ് ഈ എഐ രൂപം സിനിമയ്ക്കായി നിർമ്മിച്ചിരിക്കുന്നത്.

Summary: Val Kilmer has been brought back to the screen using AI in the film As Deep as the Grave, with his voice and appearance digitally recreated after his passing in 2025. The trailer features him in a dual role, impressing fans with lifelike dialogue and performance. he project was developed with full consent from his family, highlighting the growing role of AI in filmmaking.