മികച്ച ‘ഏജന്റിക്’ കോഡിംഗും പ്രവർത്തന ശേഷിയും; കരുത്തുറ്റ ‘GPT-5.5’ അവതരിപ്പിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ അതികായന്മാരായ Open AI പുതിയ സിരീസായ GPT-5.5 പുറത്തിറക്കി.ആന്ത്രോപ്പിക്കിന്റെ ക്ലോഡ് ഓപ്പസ് 4.7 (Claude Opus 4.7), ഗൂഗിളിന്റെ ജെമിനി 3.1 പ്രോ (Gemini 3.1 Pro) എന്നിവയെക്കാൾ മികച്ച പ്രകടനമാണ് ഈ പുതിയ മോഡലുകൾ കാഴ്ചവെക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു.

മൂന്ന് വേരിയന്റുകളിലായാണ് ഈ മോഡലുകൾ എത്തുന്നത്: ബേസ് മോഡൽ (GPT-5.5), കൂടുതൽ ചിന്താശേഷിയുള്ള ‘തിങ്കിംഗ്’ (Thinking), പ്രൊഫഷണലുകൾക്കായുള്ള ‘പ്രോ’ (Pro) എന്നിവയാണവ. പ്രോഗ്രാമിംഗ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഏജന്റിക് കോഡിംഗ്’ (Agentic Coding) ആണ് ഇതിന്റെ പ്രധാന സവിശേഷത. കോഡ് എഴുതുക മാത്രമല്ല, അതിലെ പിഴവുകൾ കണ്ടെത്താനും (Debugging), അത് പരിശോധിക്കാനും (Testing), ആവശ്യമായ മാറ്റങ്ങൾ വരുത്താനും ഈ എഐയ്ക്ക് തനിയെ സാധിക്കും.

നിങ്ങൾ യഥാർത്ഥത്തിൽ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള കഴിവ് (Intent Understanding) ഈ മോഡലിന് കൂടുതലാണ്. പ്രയാസമുള്ള ആവശ്യങ്ങൾ പോലും ലളിതമായി വിശകലനം ചെയ്യാൻ ഇതിന് കഴിയും. ശാസ്ത്രീയവും സാങ്കേതികവുമായ ഗവേഷണങ്ങളിൽ ഡാറ്റ ശേഖരിക്കാനും നിഗമനങ്ങളിൽ എത്താനും ഈ മോഡൽ കൂടുതൽ മിടുക്ക് കാണിക്കുന്നു.

നിലവിൽ പെയ്ഡ് സബ്‌സ്‌ക്രൈബർമാർക്കും (Plus, Pro, Business, Enterprise) എപിഐ (API) വഴിയും ഈ സേവനം ലഭ്യമാണ്. 4 ലക്ഷം ടോക്കണുകളുടെ കോണ്ടക്സ്റ്റ് വിൻഡോ ആണ് ഇതിന്റെ മറ്റൊരു ആകർഷണം. ഒരു മില്യൺ ഇൻപുട്ട് ടോക്കണുകൾക്ക് ഏകദേശം 471 രൂപയും ഔട്ട്‌പുട്ട് ടോക്കണുകൾക്ക് ഏകദേശം 2,828 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

Summary : OpenAI has launched the GPT-5.5 series, featuring improved agentic coding, intent understanding, and strong performance compared to rival models like Claude Opus 4.7 and Gemini 3.1 Pro. Available in multiple variants, the models can handle coding tasks end-to-end, support advanced research workflows, and are currently accessible to paid users and via API with a large 400K token context window.