മൾട്ടി-ക്യാമറ ഫീച്ചറുകളുമായി ഗൂഗിളിന്റെ ‘Veo 4’ വരുന്നു
ഗൂഗിളിന്റെ വാർഷിക കോൺഫറൻസായ I/O നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കമ്പനിയുടെ പുതിയ ഇമേജ്/വീഡിയോ ജനറേഷൻ ടൂളായ Veo 4, Gemini Omni എന്നിവയുടെ വിവരങ്ങൾ ലീക്കായി. നിലവിലെ പല പ്രമുഖ എഐ വീഡിയോ ടൂളുകൾക്കും വലിയൊരു വെല്ലുവിളിയായാണ് ഗൂഗിൾ വിഇഒ 4 അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
സാധാരണ എഐ ടൂളുകൾ ഒറ്റ ക്യാമറ ആംഗിളിലുള്ള ചെറിയ ക്ലിപ്പുകൾ മാത്രം നിർമ്മിക്കുമ്പോൾ,’Veo 4′ അതിൽ നിന്നെല്ലാം ഒരുപടി മുന്നിട്ട് ഒരു സീനിന്റെ വിവിധ ആംഗിളുകൾ ഒരേസമയം നിർമ്മിക്കാൻ (Multi-angle scene generation) പ്രാപ്തമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഒരു സീനിലെ ദൃശ്യങ്ങൾ മാറുമ്പോഴും കഥാപാത്രങ്ങളുടെയോ പശ്ചാത്തലത്തിന്റെയോ തുടർച്ച (Coherence) നഷ്ടപ്പെടാതെ സ്വാഭാവികമായി ക്യാമറ പെർസ്പെക്റ്റീവ് മാറ്റാൻ ഈ എഐ ടൂളിന് സാധിക്കും. വെറും വിഷ്വലുകൾ മാത്രമല്ല, വീഡിയോയിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ (Dialogue), ചുറ്റുപാടിലെ ശബ്ദങ്ങൾ (Ambient sounds), പശ്ചാത്തല സംഗീതം (Contextual background music) എന്നിവയെല്ലാം വീഡിയോയ്ക്ക് അനുയോജ്യമായ രീതിയിൽ എഐ തന്നെ ഒരേസമയം നിർമ്മിച്ചു നൽകും. ലീക്കായ വിവരങ്ങൾ അനുസരിച്ച് 720p റെസല്യൂഷനിൽ 9 സെക്കൻഡ് വരെയുള്ള വീഡിയോകൾ ഒറ്റയടിക്ക് നിർമ്മിക്കാൻ Veo 4-ന് സാധിക്കും.
ഇന്ത്യയിലെ ആദ്യ Comprehensive AI Filmmaking പഠിക്കാം.https://sostorytelling.com/
Summary : Leaked details ahead of Google I/O suggest that Veo 4 and Gemini Omni will introduce advanced multi-angle scene generation with strong visual consistency across shots. The new AI system is also expected to generate dialogue, ambient sound, and background music automatically while creating up to 9-second 720p videos in a single generation.