ലൂമയുടെ ‘AI ഏജന്റുകൾ’ എത്തി; റോ ഫയലുകൾ നൽകൂ, സിനിമയാക്കി മാറ്റൂ

റോ ക്ലിപ്പുകളും (Raw clips) ഓഡിയോയും നൽകിയാൽ നിമിഷങ്ങൾക്കുള്ളിൽ മനോഹരമായ വീഡിയോ തയ്യാറാക്കി നൽകുന്ന “Luma Agents” അവതരിപ്പിച്ചു. പ്രൊഫഷണൽ എഡിറ്റർമാർ മണിക്കൂറുകൾ എടുത്ത് ചെയ്യുന്ന ജോലികൾ വെറും സെക്കൻഡുകൾക്കുള്ളിൽ പൂർത്തിയാക്കാൻ Luma യുടെ ഈ AI ഏജന്റുകൾക്ക് സാധിക്കും.

നിങ്ങളുടെ കൈവശമുള്ള റോ വീഡിയോ ക്ലിപ്പുകൾ, ഫോട്ടോകൾ, പിഡിഎഫ് ഫയലുകൾ, ഓഡിയോ അല്ലെങ്കിൽ കമ്പനി ലോഗോ – എന്തുമാകട്ടെ, അത് ഈ പ്ലാറ്റ്‌ഫോമിലേക്ക് നൽകുക. ഫയലുകൾ നൽകിയ ശേഷം നിങ്ങൾക്ക് എങ്ങനെയുള്ള വീഡിയോ ആണ് വേണ്ടതെന്ന് പ്രോംപ്റ്റ് നൽകുക.

വീഡിയോകൾ തമ്മിൽ കൂടി യോജിപ്പിക്കുക, അനുയോജ്യമായ മ്യൂസിക് ചേർക്കുക, ബ്രാൻഡ് ലോഗോകൾ കൃത്യമായി പതിപ്പിക്കുക തുടങ്ങി എല്ലാ കാര്യങ്ങളും ലൂമ ഏജന്റുകൾ സ്വയം ചെയ്യും. വീഡിയോ മാത്രമല്ല, പ്രിന്റ് ചെയ്യാൻ പാകത്തിലുള്ള ഹൈ-ക്വാളിറ്റി പിഡിഎഫ് ഡെക്കുകളും (Decks) ഒരേ സമയം ഇത് തയ്യാറാക്കി നൽകും.

ക്രിയേറ്റർമാർക്കും പരസ്യ ഏജൻസികൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും വലിയ ചിലവില്ലാതെ പ്രൊഫഷണൽ ക്വാളിറ്റി വീഡിയോകൾ നിർമ്മിക്കാൻ ഈ പുതിയ ഫീച്ചർ സഹായിക്കും.

Summary : Luma Agents can transform raw clips, images, audio, and other assets into polished, cinematic videos within seconds using simple prompts. The AI also automatically edits, adds music and branding, and generates high-quality, print-ready PDF decks, making professional content creation faster and more affordable.