ലോ-ക്വാളിറ്റി വീഡിയോകൾ ഇനി 4Kയിൽ ; Magnific Precision ടൂളുമായി ഫ്രീപിക്!

AI വീഡിയോകളുടെ ഗുണനിലവാരമില്ലായ്മ പരിഹരിക്കാൻ പുതിയ ടെക്നോളോജിയുമായി ഫ്രീപിക് (Freepik). ലോ-റെസല്യൂഷൻ വീഡിയോകളെ 4K നിലവാരത്തിലേക്ക്(Upscaling) ഉയർത്താൻ സഹായിക്കുന്ന ‘മാഗ്നിഫിക് പ്രിസിഷൻ’ (Magnific Precision)എന്ന ടൂൾ ഫ്രീപിക് പുറത്തിറക്കി.

ക്രിയേറ്റീവ് മോഡലുകൾ പലപ്പോഴും വീഡിയോയിൽ മാറ്റങ്ങൾ വരുത്താറുണ്ട്. എന്നാൽ ‘പ്രിസിഷൻ’ മോഡ് വീഡിയോയിലെ ടെക്സ്ചർ, കളർ, ഒബ്ജക്റ്റ് ഐഡന്റിറ്റി എന്നിവ അതേപടി നിലനിർത്തിക്കൊണ്ട് തന്നെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നു. മുഴുവൻ വീഡിയോയും റെൻഡർ ചെയ്യുന്നതിന് മുൻപായി അതിന്റെ റിസൾട്ട് പ്രിവ്യൂവിലൂടെ ക്രിയേറ്റർമാർക്ക് പരിശോധിക്കാം.വീഡിയോയിലെ ഷാർപ്‌നെസ്സ് (Sharpness), ഗ്രെയിൻ (Grain), എഐയുടെ സ്വാധീനം (Strength) എന്നിവ ഉപയോക്താവിന് ആവശ്യാനുസരണം നിയന്ത്രിക്കാൻ സാധിക്കും.

വീഡിയോ മൂവ്മെന്റ്‌സ് കൂടുതൽ സുഗമമാക്കാൻ ഫ്രെയിംസ് പെർ സെക്കൻഡ് (FPS) വർദ്ധിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. പരസ്യങ്ങൾ, സോഷ്യൽ മീഡിയ കണ്ടന്റുകൾ, AI ഫിലിം മേക്കിങ് എന്നിവ നിർമ്മിക്കുന്നവർക്ക് കുറഞ്ഞ ചിലവിൽ മികച്ച വിഷ്വൽസ് തയ്യാറാക്കാൻ ഈ ടൂൾ വലിയ സഹായമാകും. ഷൂട്ട് ചെയ്ത പഴയ വീഡിയോകൾ റീ-മാസ്റ്റർ ചെയ്യാനും ഇത് ഉപയോഗിക്കാം.

Summary : Freepik has introduced Magnific Precision, a new AI tool that upscales low-resolution videos to 4K while preserving original details like texture, color, and object identity. The tool allows creators to preview results, adjust sharpness, grain, and AI strength, and improve motion with higher FPS. It is expected to help creators produce high-quality visuals at lower cost and even remaster older footage.