വീഡിയോകളിലെ മൂവ്‌മെന്റുകൾ തത്സമയം മാറ്റാം; അത്യാധുനിക എഐ ടൂളുമായി ‘ഹിഗ്സ്ഫീൽഡ്
എഐ വീഡിയോ പ്ലാറ്റ്‌ഫോമായ ഹിഗ്സ്ഫീൽഡ് (Higgsfield) എഐ വീഡിയോ ട്രാൻസ്‌ഫൊർമേഷൻ ടൂളായ ‘Genjutsu (ഗെൻജുത്സു) അവതരിപ്പിച്ചു. ഒരൊറ്റ വീഡിയോയിലെ ക്യാമറ മൂവ്‌മെന്റുകളും അഭിനേതാക്കളുടെ മൂവ്‌മെന്റും അതേപടി നിലനിർത്തിക്കൊണ്ട് പുതിയ കഥാപാത്രങ്ങളെയും വിഷ്വൽ ഇഫക്റ്റുകളെയും ഉൾപ്പെടുത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത്.
അപ്‌ലോഡ് ചെയ്യുന്ന വീഡിയോയിലെ അഭിനയം (Acting), ലിപ് സിങ്ക് (Lip sync), ക്യാമറ മൂവ്‌മെന്റ് എന്നിവയിൽ ഒരു വ്യത്യാസവും വരാതെ തന്നെ പുതിയ കഥാപാത്രത്തിലേക്ക് ചലനങ്ങൾ മാറ്റാം. വിഷ്വൽ ഇഫക്റ്റുകളും വിശദാംശങ്ങളും ഓരോ ഫ്രെയിമിലും കൃത്യതയോടെയും കൺസിസ്റ്റൻസിയോടെയും നിലനിർത്താൻ സാധിക്കും.
സ്വന്തം വീഡിയോ അപ്‌ലോഡ് ചെയ്ത്, ആവശ്യമുള്ള കഥാപാത്രത്തെ ചേർത്ത് കുറച്ച് ക്ലിക്കുകളിലൂടെ വിഷ്വൽ പൂർണ്ണമായി മാറ്റിയെടുക്കാം. കണ്ടന്റ് ക്രിയേറ്റർമാർക്കും എഐ ഫിലിം മേക്കർമാർക്കും റീ-ഷൂട്ട് ഇല്ലാതെ തന്നെ വീഡയോകളിലെ എലമെന്റുകൾ മാറ്റാൻ ഈ ടൂൾ സഹായകമാകും. ഹിഗ്സ്ഫീൽഡ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ‘Genjutsu’ സൗജന്യമായി പരീക്ഷിച്ച് നോക്കാവുന്നതാണ്.
Summary: Higgsfield has launched its Genjutsu AI video transformation tool, allowing creators to seamlessly map acting performance, lip sync, camera movements, and VFX onto new characters without reshooting. The platform retains high visual consistency frame-to-frame and offers free access on its website to test the feature.