വീഡിയോകളുടെ ലുക്ക് മാറ്റാൻ ഇനി ഗൂഗിൾ ഫോട്ടോസ്; ജെമിനി ഒമ്നി എഐ കരുത്തുമായി ‘വീഡിയോ റീമിക്സ്’ ഫീച്ചർ അവതരിപ്പിച്ചു

ഗൂഗിൾ ഫോട്ടോസ് (Google Photos) ഉപയോക്താക്കൾക്കായി ആകർഷകമായ ഒരു പുത്തൻ എഐ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചു. പുതിയ ലാർജ് ലാംഗ്വേജ് മോഡലായ ‘ജെമിനി ഒമ്നി’ (Gemini Omni) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘വീഡിയോ റീമിക്സ്’ (Video Remix) എന്ന ഫീച്ചറാണ് ഗൂഗിൾ ഫോട്ടോസിൽ ലഭ്യമാക്കിയിരിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ സാധാരണ വീഡിയോകളെ എളുപ്പത്തിൽ പുതിയ ശൈലികളിലേക്ക് മാറ്റിയെടുക്കാൻ സാധിക്കും.

കൂടുതൽ എഡിറ്റിങ് അറിവുകളില്ലാത്തവർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന റെഡിമേഡ് ടെംപ്ലേറ്റുകൾ (Templates) ഈ ഫീച്ചറിൽ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ വെറും ഒറ്റ ക്ലിക്കിൽ വീഡിയോകളുടെ ലുക്ക് പൂർണ്ണമായും മാറ്റാം. സാധാരണ വെളിച്ചത്തിൽ എടുത്ത വീഡിയോകൾക്ക് സിനിമാ സ്റ്റൈൽ ലൈറ്റിംഗ് നൽകാം. വീഡിയോയുടെ പശ്ചാത്തലം ഇഷ്ടാനുസരണം മാറ്റാം. വീഡിയോകൾക്ക് കൂടുതൽ ഭംഗി നൽകാൻ ‘വാട്ടർ കളർ’ (Watercolor effects) പോലുള്ള ആർട്ടിസ്റ്റിക് ഇഫക്റ്റുകൾ ചേർക്കാം. ഗൂഗിൾ ഫോട്ടോസ് ആപ്പിലെ ക്രിയേറ്റ്’ (Create tab) എന്ന ഓപ്ഷൻ തുറന്ന് അതിൽ നിന്നും ‘വീഡിയോ റീമിക്സ്’ (Video Remix) സെലക്ട് ചെയ്താൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉപയോഗിച്ച് തങ്ങളുടെ വീഡിയോകൾ റീമേക്ക് ചെയ്യാൻ സാധിക്കും.

Summary: Google has introduced a new “Video Remix” feature in Google Photos, powered by the Gemini Omni model, allowing users to easily transform their videos using various ready-made templates. Accessible via the “Create” tab, this feature enables instant edits such as applying cinematic lighting, swapping backgrounds, and adding artistic watercolor effects.