വീഡിയോകള്‍ ഇനി 4K ക്വാളിറ്റിയിൽ ; പുത്തൻ ഫീച്ചറുകളോടെ ‘ജെമിനി ഓമ്നി 1.1 ഫ്ലാഷ്’ എത്തി!

ഗൂഗിൾ ഏറ്റവും പുതിയ മൾട്ടി എഐ മോഡലായ ‘ജെമിനി ഓമ്നി 1.1 ഫ്ലാഷ്’ (Gemini Omni 1.1 Flash) അവതരിപ്പിച്ചു. മുൻനിര വീഡിയോ ടൂളായ ‘വീയോ’യിലെ (Veo) ഫീച്ചറുകൾക്ക് പുറമെ കൂടുതൽ അത്യാധുനിക സാങ്കേതികവിദ്യകളും ഉൾപ്പെടുത്തിയാണ് പുറത്തിറക്കിയിരിക്കുന്നത്

പ്രധാന സവിശേഷതകൾ

നെക്സ്റ്റ്-ലെവൽ സീൻ എക്സ്റ്റൻഷൻ (Scene Extension): ജെമിനി ഓമ്നി 1.1-ന്റെ ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റാണിത്. മുൻപ് വീയോയിൽ (Veo) വെറും 1 സെക്കൻഡിന്റെ വിഷ്വൽ കോൺടെക്സ്റ്റ് മാത്രം അടിസ്ഥാനമാക്കി സീൻ നീട്ടിയെടുക്കാൻ കഴിഞ്ഞിരുന്ന സ്ഥാനത്ത്, പുതിയ മോഡലിൽ 10 സെക്കൻഡ് വരെയുള്ള കോൺടെക്സ്റ്റ് ഉപയോഗിക്കാം. ഇത് വീഡിയോകളിലെ തടസ്സമില്ലാത്ത വിഷ്വൽ ക്വാളിറ്റിയും ഫ്ലോയും നിലനിർത്താൻ സഹായിക്കും.

4K അപ്‌സ്കേലിംഗ് (4K Upscaling): ലോ-റെസല്യൂഷൻ വിഷ്വലുകളെ സിനിമാറ്റിക് നിലവാരത്തിലുള്ള 4K ക്വാളിറ്റിയിലേയ്ക്ക് മാറ്റി നിർമ്മിക്കാം.

ഫസ്റ്റ് / ലാസ്റ്റ് ഫ്രെയിം കൺട്രോൾ: വീഡിയോയുടെ തുടക്കത്തിലെയും ഒടുക്കത്തിലെയും ഫ്രെയിമുകൾ കൃത്യമായി സെറ്റ് ചെയ്തുകൊണ്ട് ആനിമേഷനുകൾ കൺട്രോൾ ചെയ്യാനുള്ള സൗകര്യം.

ഫാസ്റ്റ് 360p ഡ്രാഫ്റ്റിംഗ്: പ്രോംപ്റ്റുകളും ഐഡിയകളും പെട്ടെന്ന് ടെസ്റ്റ് ചെയ്യുന്നതിനായി 360p റെസല്യൂഷനിൽ അതിവേഗം ഡ്രാഫ്റ്റ് വിഡിയോകൾ തയ്യാറാക്കാം.

എഐ ഫിലിം മേക്കർമാർക്കും വിഷ്വൽ കണ്ടന്റ് ക്രിയേറ്റർമാർക്കും കൂടുതൽ കൃത്യതയോടെയും വേഗതയോടെയും വിഷ്വലുകൾ നിർമ്മിക്കാൻ ഈ അപ്ഡേറ്റ് സഹായകമാകും.

Summary: Google has introduced its latest multimodal AI model, Gemini Omni 1.1 Flash, featuring advanced video creation and editing capabilities like 4K upscaling, first/last frame controls, and fast 360p drafting. The model’s major upgrade is enhanced scene extension, which utilizes 10 seconds of visual context—up from Veo’s 1 second—to deliver seamless continuity and tighter narrative control for AI filmmakers.