വീഡിയോകൾക്ക് ഇനി ഭാഷാഭേദമില്ലാതെ സബ്‌ടൈറ്റിലുകൾ; ‘Subtitles API’ യുമായി VEED
വീഡിയോ എഡിറ്റിംഗിനായി ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായ വീഡ് (VEED), സബ്‌ടൈറ്റിൽ ജനറേഷൻ സാങ്കേതികവിദ്യ എപിഐ (API) രൂപത്തിൽ ലഭ്യമാക്കി. വീഡിയോകളിൽ ഓട്ടോമാറ്റിക്കായി അതീവ കൃത്യതയോടെ സബ്‌ടൈറ്റിലുകൾ ചേർക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്കും ആപ്പ് ഡെവലപ്പർമാർക്കും ഒരൊറ്റ ഇന്റഗ്രേഷൻ വഴി ഇനി ഈ സേവനം സ്വന്തമാക്കാം.
നൂറിലധികം ഭാഷകളെ ഈ എപിഐ യിൽ ഉണ്ട്. ഇത് പ്രാദേശിക കണ്ടന്റുകൾ ആഗോളതലത്തിലേക്ക് എത്തിക്കാൻ ക്രിയേറ്റർമാരെ സഹായിക്കും.സംസാരത്തിലെ പ്രാദേശിക ശൈലികളും ശബ്ദ വ്യതിയാനങ്ങളും കൃത്യമായി മനസ്സിലാക്കി തെറ്റുകളില്ലാത്ത സബ്‌ടൈറ്റിലുകൾ നിർമ്മിക്കാൻ ഇതിന് പ്രത്യേക കഴിവുണ്ട്. (Highest Fidelity)
സോഷ്യൽ മീഡിയ റീലുകളിലും വീഡിയോകളിലും കാണുന്ന തരത്തിലുള്ള വ്യത്യസ്തവും ആകർഷകവുമായ 28 തരം സബ്‌ടൈറ്റിൽ (28 Style Presets) ഡിസൈനുകൾ ഇതിൽ മുൻകൂട്ടി നൽകിയിട്ടുണ്ട്.
പുതിയ ലോഞ്ചിന്റെ ഭാഗമായി ഫാൽ എപിഐ (Fal API) യുമായി സഹകരിച്ച് ഒരു പ്രത്യേക ഓഫറും വീഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വാർത്ത സോഷ്യൽ മീഡിയയിൽ റീട്വീറ്റ് ചെയ്യുകയും “Subs” എന്ന് കമന്റ് ചെയ്യുകയും ചെയ്യുന്ന ആദ്യത്തെ 300 ഉപയോക്താക്കൾക്ക് സൗജന്യ Fal API ക്രെഡിറ്റുകൾ ലഭിക്കും.
ഇന്ത്യയിലെ ആദ്യ Comprehensive AI Filmmaking പഠിക്കാം.https://sostorytelling.com/
VEED has launched its subtitle generation technology as an API, allowing developers and companies to automatically create highly accurate subtitles for videos through a single integration. Supporting over 100 languages and 28 built-in subtitle styles, the API is designed for global content creation with strong recognition of accents and speech variations, while a promotional partnership with Fal offers free API credits to early social media participants.