ഷൂട്ട് കഴിഞ്ഞ് ലൈറ്റിംഗ് മാറ്റണോ? ടെൻഷൻ വേണ്ട: ‘UniRelight’ സാങ്കേതികവിദ്യയുമായി NVIDIA

ഷൂട്ട് ചെയ്തുകഴിഞ്ഞ ഒരു വീഡിയോയിലെ ലൈറ്റിംഗ് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇനി വിഷമിക്കേണ്ട. വീഡിയോയിലെ ദൃശ്യങ്ങളുടെ ക്വാളിറ്റിയോ സ്വാഭാവികതയോ നഷ്ടപ്പെടാതെ തന്നെ പ്രകാശസംവിധാനങ്ങൾ മാറ്റാൻ കഴിയുന്ന ‘UniRelight’ എന്ന എഐ സിസ്റ്റം NVIDIA അവതരിപ്പിച്ചു. എൻവിഡിയയുടെ ടൊറന്റോ AI ലാബിലെ ഗവേഷകരായ കൈ ഹെ, റുവോഫാൻ ലിയാങ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ കണ്ടുപിടുത്തം നടത്തിയത്.

സാധാരണ വീഡിയോകളിലെ ലൈറ്റിങ് മാറ്റുമ്പോൾ നിഴലുകളിലോ തിളക്കമുള്ള ഭാഗങ്ങളിലോ (Highlights) മാറ്റം വരികയും അത് വീഡിയോയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുകയും ചെയ്യാറുണ്ട്. എന്നാൽ UniRelight താഴെ പറയുന്ന കാര്യങ്ങളിൽ മികച്ചുനിൽക്കുന്നു:

പകൽ എടുത്ത ഒരു വീഡിയോ രാത്രി എടുത്തതുപോലെയോ അല്ലെങ്കിൽ മറ്റൊരു നിറത്തിലുള്ള വെളിച്ചത്തിലോ മാറ്റാൻ ഈ സിസ്റ്റത്തിന് സാധിക്കും.

ഗ്ലാസ്, ലോഹങ്ങൾ, സുതാര്യമായ വസ്തുക്കൾ എന്നിവയിലെ വെളിച്ചത്തിന്റെ പ്രതിഫലനം (Reflections) കൃത്യമായി നിലനിർത്താൻ ഇതിന് പ്രത്യേക കഴിവുണ്ട്.

വീഡിയോയിലെ ഓരോ ഫ്രെയിമിലും വെളിച്ചം ഒരേപോലെ നിലനിൽക്കുന്നു എന്ന് ഇത് ഉറപ്പുവരുത്തുന്നു. എൻവിഡിയയുടെ തന്നെ ‘കോസ്മോസ് വേൾഡ് ഫൗണ്ടേഷൻ മോഡലുകളെ’ (Cosmos World Foundation Models) അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്.

ഗവേഷണ ആവശ്യങ്ങൾക്കായി UniRelight-ന്റെ കോഡ് GitHub-ലും മോഡൽ വെയ്റ്റുകൾ (Weights) Hugging Face-ലും ലഭ്യമാണ്. നിലവിൽ ഇത് വാണിജ്യാവശ്യങ്ങൾക്കായി (Commercial use) ഉപയോഗിക്കാൻ അനുവാദമില്ലഗവേഷണങ്ങൾക്കും പഠനാവശ്യങ്ങൾക്കുമായി മാത്രമാണ് എൻവിഡിയ ഇത് പുറത്തിറക്കിയിരിക്കുന്നത്.

Summary : NVIDIA has introduced UniRelight, an AI system that can change lighting in videos without losing realism, maintaining accurate shadows, reflections, and consistency across frames. Currently released for research use, it allows transformations like day-to-night lighting while preserving visual quality and is available via GitHub and Hugging Face.