“സംസാരം മാത്രമല്ല, ഇനി കാര്യങ്ങളും ചെയ്യും; ‘Tool Calling’ ഫീച്ചറുമായി Runway Characters
എഐ ഫിലിം മേക്കിംഗിലും ഡിജിറ്റൽ ഹ്യൂമൻ (Digital Human) സാങ്കേതികവിദ്യയിലും മുന്നേറ്റവുമായി Runway. റൺവേ പ്ലാറ്റ്‌ഫോമിലെ റിയൽ-ടൈം വീഡിയോ ഏജന്റുകൾക്ക് ഇനിമുതൽ ഉപയോക്താക്കൾ നൽകുന്ന പ്രോംപ്റ്റുകൾക്കനുസരിച്ചു ബാക്ക്-എൻഡിൽ ടൂളുകൾ പ്രവർത്തിപ്പിക്കാൻ (Tool Calling) സാധിക്കും.
ഇതുവരെ എഐ ക്യാരക്ടറുകൾ നമ്മൾ നൽകുന്ന ടെക്സ്റ്റ് അല്ലെങ്കിൽ ഓഡിയോ അനുസരിച്ച് തിരികെ സംസാരിക്കുക (Lip-sync & Speak) മാത്രമാണ് ചെയ്തിരുന്നത്. എന്നാൽ പുതിയ അപ്‌ഡേറ്റ് വഴി, നമ്മൾ ഒരു കാര്യം ആവശ്യപ്പെട്ടാൽ ആ ടൂൾ റൺ ചെയ്യാനും അവർക്ക് സാധിക്കും. ഉദാഹരണത്തിന്, സിനിമ ചെയ്യുകയാണെന്ന് കരുതുക. പ്രൊഡക്ഷൻ സമയത്തോ പോസ്റ്റ്-പ്രൊഡക്ഷൻ സമയത്തോ നിങ്ങളെ സഹായിക്കാൻ റൺവേയുടെ ഒരു ‘വർച്വൽ അസിസ്റ്റന്റ് ഡയറക്ടർ’ (AI Video Agent) ക്യാരക്ടർ സ്ക്രീനിൽ ലൈവായി ഒപ്പമുണ്ട്. ഇവിടെ എഐ ക്യാരക്ടർ വെറുതെ “ശരി ചെയ്യാം” എന്ന് മറുപടി പറയുക മാത്രമല്ല ചെയ്യുന്നത്. ബാക്ക്-എൻഡിൽ അത് രണ്ട് പ്രധാന ടൂളുകൾ പ്രവർത്തിക്കും.
ഇന്ത്യയിലെ ആദ്യ Comprehensive AI Filmmaking പഠിക്കാം.https://sostorytelling.com/
Summary : Runway is pushing AI filmmaking forward with new Digital Human capabilities that allow real-time video agents to not only respond, but also execute backend tools based on user prompts. Instead of just lip-syncing or speaking, these AI characters can now function like live virtual assistant directors, actively helping during production and post-production workflows.