സിംഗിൾ പ്രോംപ്റ്റിൽ ഹൈ-ഡെഫനിഷൻ മൾട്ടി-ഷോട്ട് വീഡിയോകൾ; ‘സീഡാൻസ് 2.5’ ഇനി ലൂമ എ ഐയിലും
പ്രമുഖ എഐ വിഷ്വൽ പ്ലാറ്റ്ഫോമായ ലൂമയിൽ (Luma AI) ‘സീഡാൻസ് 2.5’ (Seedance 2.5) അവതരിപ്പിച്ചു. ഒരൊറ്റ ജനറേഷനിൽ (Single Generation) കൂടുതൽ കൃത്യതയാർന്ന ഹൈ-ഡെഫനിഷൻ മൾട്ടി-ഷോട്ട് വീഡിയോകൾ സൃഷ്ടിക്കാൻ സഹായിക്കുന്ന സവിശേഷതകളോടെയാണ് ഈ അപ്ഡേറ്റ് എത്തുന്നത്.
ഒരൊറ്റ റെൻഡറിംഗിലൂടെ തന്നെ വ്യത്യസ്ത ഷോട്ടുകളുള്ള 30 സെക്കൻഡ് വരെ ദൈർഘ്യമുള്ള ഹൈ-ഡെഫനിഷൻ വീഡിയോകൾ നിർമ്മിക്കാം. ടെക്സ്റ്റ്, ഇമേജ്, വീഡിയോ, ഓഡിയോ തുടങ്ങി 50 ഓളം വ്യത്യസ്ത ഫയലുകൾ റഫറൻസായി നൽകി കൂടുതൽ ഡിറ്റൈൽഡ് ആയ വിഷ്വലുകൾ നിർമ്മിക്കാൻ സാധിക്കും. പ്ലാറ്റ്ഫോമിലെ പുതിയ ‘ലൂമ ഏജന്റ്സ്’ സംവിധാനം ഉപയോഗിച്ച് സിനിമാറ്റിക് സീനുകൾ, ക്യാമറ ആംഗിളുകൾ, വീഡിയോയുടെ വേഗത (Pacing) എന്നിവ ആവശ്യാനുസരണം കൃത്യമായി നിയന്ത്രിക്കാനാകും. എഐ ഫിലിം മേക്കർമാർക്കും വിഎഫ്എക്സ് ക്രിയേറ്റർമാർക്കും തങ്ങളുടെ ക്രിയേറ്റീവ് വിഷൻ കൃത്യതയോടെ സ്ക്രീനിലേക്ക് എത്തിക്കാൻ ഈ ടൂൾ സഹായിക്കും.
Summary: Luma has integrated Seedance 2.5 into its platform, allowing creators to generate up to 30 seconds of high-definition, multi-shot video in a single pass using up to 50 multimodal references. Coupled with Luma Agents, filmmakers can precisely control scene direction, camera angles, and video pacing for elevated visual output.