എഐ സിനിമയ്ക്ക് ഇനി പെൺ കരുത്ത്, ഇന്ത്യയിലെ ആദ്യ എഐ ഫിലിം മേക്കിങ് സ്കോളർഷിപ്പുമായി സ്‌കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ്

കൊച്ചി: മലയാള സിനിമയിലെ സ്ത്രീ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യയിൽ സ്ത്രീകൾക്ക് പ്രാവീണ്യം നൽകുന്നതിനുമായി സ്‌കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് (SOS) എഐ ഫിലിംമേക്കിങ് സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. “Her Lens: AI Filmmaking Scholarship for Women” എന്ന് പേരിട്ടിരിക്കുന്ന പദ്ധതി കോളജ് വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.

എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) എന്നത് വെറും സാങ്കേതിക വിദ്യയല്ലെന്നും മറിച്ച് ക്രിയേറ്റീവ് ആയ ഭാവനകൾക്ക് പുതിയ ആകാശമാണെന്നുമുള്ള തിരിച്ചറിവിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സിനിമയിലെ സ്ത്രീ കാഴ്ചപ്പാടുകളെ എഐ സാങ്കേതിക വിദ്യയുമായി സമന്വയിപ്പിച്ച് പുതിയൊരു സിനിമാ ലോകം സൃഷ്ടിക്കുകയാണ് “Her Lens: AI Filmmaking Scholarship for Women” സ്കോളർഷിപ്പിന്റെ ലക്ഷ്യം.

ഉലകനായകൻ കമലഹാസൻ ഉദ്ഘാടനം ചെയ്ത WAVE 1.0 എഐ ഫിലിംമേക്കിങ് മൂവ്മെന്റിന്റെ ഭാ​ഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

സ്കോളർഷിപ്പ് വിവരങ്ങൾ:


സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗിന്റെ വരാനിരിക്കുന്ന ജൂൺ ബാച്ചിലേക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താഴെ പറയുന്ന ആനുകൂല്യങ്ങൾ ലഭിക്കും

വിഷനറി ഗ്രാന്റ് (3 പേർക്ക്): പ്രോ​ഗ്രാം ഫീ 1,25,000 രൂപയുള്ള ഇന്ത്യയിലെ ആദ്യത്തെ കംപ്ലീറ്റ് എഐ ഫിലിം മേക്കിംഗ് പ്രോഗ്രാമിൽ 100% സ്കോളർഷിപ്പോടെ പഠിക്കാം.

പയനിയർ ഗ്രാന്റ് (3 പേർക്ക്): 50% സ്കോളർഷിപ്പിൽ പഠിക്കാം.

തിരഞ്ഞെടുപ്പ് രീതി:


സിനിമ, ക്രിയേറ്റീവ് ഡിസൈൻ, കണ്ടന്റ് ക്രിയേഷൻ, ഷോട് ഫിലിം മേക്കിങ്, എഴുത്ത്, ടെക്ക്നോളജി തുടങ്ങിയ മേഖലകളിൽ താൽപ്പര്യമുള്ള കോളജ് വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം. മുൻപരിചയം നിർബന്ധമല്ല. 35 വയസ് കവിയരുത്. ക്രിയേറ്റീവ് പോർട്ട്‌ഫോളിയോ വിലയിരുത്തൽ, ‘എന്തുകൊണ്ട് എഐ സിനിമാ നിർമ്മാണം പഠിക്കാൻ ആഗ്രഹിക്കുന്നു’ എന്നതിനെക്കുറിച്ച് 300 വാക്കിൽ കുറയാതെ ഒരു കുറിപ്പും, തുടർന്ന് നടത്തുന്ന ഓൺലൈൻ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ട വിധം:


താഴെ പറയുന്ന ലിങ്ക് വഴി താൽപ്പര്യമുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
https://forms.gle/W8bA9JsLjLRjcYjAA

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: മെയ് 15

കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: +91 89211 62636
വെബ്സൈറ്റ്: sostorytelling.com