സ്ക്രീൻഷോട്ടുകളിൽ നിന്നും കോഡുകളിൽ നിന്നും മിനിറ്റുകൾക്കുള്ളിൽ പ്രൊഫഷണൽ ഡിസൈനുകൾ

സൈനിംഗ് രംഗത്തെ അടിമുടി മാറ്റാൻ ‘ക്ലോഡ് ഡിസൈൻ’ (Claude Design) എന്ന പുതിയ ടൂളുമായി ആന്ത്രോപ്പിക്. വെറുമൊരു ചാറ്റ് ബോട്ട് എന്നതിലുപരി, കമ്പനിയുടെ ഏറ്റവും പുതിയ Opus 4.7 വിഷൻ മോഡലിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഒരു സമ്പൂർണ്ണ ഡിസൈൻ സ്റ്റുഡിയോ ആണിത്.

വെറും പ്രോംപ്റ്റുകളിൽ നിന്നും സ്ക്രീൻഷോട്ടുകളിൽ നിന്നും പ്രൊഫഷണൽ നിലവാരമുള്ള ഇന്ററാക്ടീവ് പ്രോട്ടോടൈപ്പുകൾ, സ്ലൈഡ് ഡെക്കുകൾ, മാർക്കറ്റിംഗ് മെറ്റീരിയലുകൾ എന്നിവ നിർമ്മിക്കാൻ ക്ലോഡ് ഡിസൈൻ’ സഹായിക്കും. നിങ്ങളുടെ പഴയ ഡിസൈനുകളോ കോഡ്ബേസോ നൽകിയാൽ ക്ലോഡ് അത് പഠിക്കുകയും ഭാവിയിൽ നിങ്ങൾ നിർമ്മിക്കുന്ന എല്ലാ പ്രോജക്റ്റുകളിലും നിങ്ങളുടെ ബ്രാൻഡ് ശൈലി (Colors, Fonts, Layout) സ്വയം നടപ്പിലാക്കുകയും ചെയ്യും.

ചാറ്റിലൂടെയോ അല്ലെങ്കിൽ ക്ലോഡ് നൽകുന്ന കസ്റ്റം സ്ലൈഡറുകൾ (Sliders) ഉപയോഗിച്ചോ ഡിസൈനിലെ മാറ്റങ്ങൾ വരുത്താം. ലേഔട്ട്, സ്പേസിംഗ് എന്നിവ സെക്കൻഡുകൾക്കുള്ളിൽ മാറ്റാൻ സാധിക്കും. നിർമ്മിച്ച ഡിസൈനുകൾ ഫിഗ്മ (Figma), കാൻവ (Canva), പവർപോയിന്റ് (PPTX), പിഡിഎഫ് അല്ലെങ്കിൽ എച്ച്ടിഎംഎൽ (HTML) ഫോർമാറ്റുകളിൽ എക്സ്പോർട്ട് ചെയ്യാം.

ഈ ലോഞ്ചിന് മൂന്ന് ദിവസങ്ങൾക്ക് മുൻപ് ആന്ത്രോപ്പിക് സിപിഒ (CPO) മൈക്ക് ക്രീഗർ പ്രശസ്ത ഡിസൈൻ പ്ലാറ്റ്‌ഫോമായ ഫിഗ്മയുടെ (Figma) ബോർഡിൽ നിന്നും രാജി വെച്ചിരുന്നു. ഫിഗ്മയ്ക്ക് നേരിട്ട് വെല്ലുവിളിയാകുന്ന ഒരു ഉൽപ്പന്നം ആന്ത്രോപ്പിക് പുറത്തിറക്കുന്നു എന്ന സൂചനയായിരുന്നു ഈ രാജി.

Summary : Anthropic has introduced Claude Design, a powerful AI-driven design studio built on its Opus 4.7 vision model, capable of creating interactive prototypes, presentations, and marketing materials from simple prompts or screenshots.
The tool can learn a user’s brand style and export designs to formats like Figma, Canva, PPTX, PDF, and HTML, positioning it as a potential competitor to platforms like Figma.