സ്വകാര്യ കമ്പനികൾക്ക് ‘Mythos’ നൽകാനാവില്ല; ആന്ത്രോപിക്കിനെ തടഞ്ഞ് വൈറ്റ് ഹൗസ്

ലോകത്തെ ഏറ്റവും ശക്തമായ AI മോഡലുകളിൽ ഒന്നായ ‘Mythos’-ന്റെ ഉപയോഗത്തെച്ചൊല്ലി ആന്ത്രോപിക് കമ്പനിയും അമേരിക്കൻ ഗവൺമെന്റും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. സ്വകാര്യ മേഖലയിലെ 120 ഓളം കമ്പനികൾക്ക് Mythos ലഭ്യമാക്കാനുള്ള ആന്ത്രോപിക്കിന്റെ നീക്കം ദേശീയ സുരക്ഷയെയും ഗവൺമെന്റ് ആവശ്യങ്ങളെയും ബാധിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

നിലവിൽ 50 കമ്പനികൾക്ക് മാത്രമാണ് Mythos ആക്സസ് ഉള്ളത്. ഇത് 120 ആക്കി ഉയർത്താനായിരുന്നു ആന്ത്രാപിക്കിന്റെ പദ്ധതി. എന്നാൽ ഇത് ഗവൺമെന്റ് ഏജൻസികൾക്ക് ആവശ്യമായ എഐ പ്രോസസ്സിംഗ് പവറിനെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ ഭയപ്പെടുന്നു. ഗവൺമെന്റ് ഏജൻസികൾ ഒരൊറ്റ എഐ കമ്പനിയെ മാത്രം ആശ്രയിക്കാതെ വിവിധ വെൻച്വർമാരെ ഉപയോഗിക്കണമെന്ന് നിർദ്ദേശിക്കുന്ന ഒരു പുതിയ മെമ്മോ വൈറ്റ് ഹൗസ് പുറത്തിറക്കും. സപ്ലൈ ചെയിൻ റിസ്കുകൾ മറികടക്കാൻ ഇത് സഹായിക്കും.

Open AIയുടെ ജിപിടി 5.5 (GPT 5.5) സൈബർ ശേഷിയിൽ Mythos- ന് ഒപ്പമെത്തിയതായാണ് റിപ്പോർട്ട്. ആന്ത്രോപിക്കിനെ ഒരു വശത്ത് വൈറ്റ് ഹൗസ് ചേർത്തുപിടിക്കാൻ ശ്രമിക്കുമ്പോൾ മറുവശത്ത് പ്രതിരോധ മേഖലയിൽ നിന്ന് കടുത്ത എതിർപ്പുയരുന്നുണ്ട്. ആന്ത്രാപിക് മേധാവിയെ Ideological lunatic എന്ന് യുഎസ് സെക്രട്ടറി ഓഫ് വാർ പീറ്റ് ഹെഗ്സെത്ത് വിശേഷിപ്പിച്ചത് ഭരണകൂടത്തിനുള്ളിലെ ഭിന്നത വ്യക്തമാക്കുന്നു.

അതീവ രഹസ്യസ്വഭാവമുള്ള സൈനിക ആവശ്യങ്ങൾക്കും മറ്റും മൈത്തോസ് പോലെയുള്ള കരുത്തുറ്റ എഐ മോഡലുകൾ വൈറ്റ് ഹൗസിന് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ ആന്ത്രോപിക്കുമായി ഒരു ഒത്തുതീർപ്പിന് ശ്രമിക്കണോ അതോ പോരാട്ടം തുടരണോ എന്ന ആശയക്കുഴപ്പത്തിലാണ് ഭരണകൂടം.

Summary: Anthropic is facing growing tension with the White House over plans to expand access to its powerful Mythos AI model from 50 to 120 private companies, with U.S. officials warning that the move could impact national security and government AI resources. The dispute highlights broader concerns about reliance on a single AI provider, as the U.S. government considers new policies encouraging agencies to use multiple AI vendors while balancing the strategic importance of advanced models like Mythos.