ഹോളിവുഡിലെ AI കടന്നുകയറ്റത്തെ പരിഹസിച്ച് The Comeback’ Season 3

മനുഷ്യരുടെ തൊഴിലിനെ AI ബാധിക്കുമോ എന്ന പേടി ഇന്ന് ലോക സിനിമയിലുണ്ട്. അതിനെ പരിഹസിച്ചുക്കൊണ്ടാണ് ലിസ കുഡ്രോയുടെ ‘ദി കംബാക്ക്’ സീരീസ് തിരിച്ചെത്തിയിരിക്കുന്നത്. എച്ച്ബിഒ (HBO) സംപ്രേക്ഷണം ചെയ്യുന്ന ഈ സീരീസിന്റെ പുതിയ സീസൺ, ഹോളിവുഡ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ AIയെ ആണ് പ്രമേയമാക്കിയിരിക്കുന്നത്.

സീരീസിലെ നായികയായ വാലേരി ചെറിഷ് (ലിസ കുഡ്രോ) അഭിനയിക്കുന്ന പുതിയ ഹാസ്യ പരമ്പരയ്ക്ക് (satire comedy) തിരക്കഥയെഴുതിയത് മനുഷ്യരല്ല. ‘AL’ എന്ന് പേരുള്ള ഒരു എഐ പ്രോഗ്രാമാണ്. ഈ രഹസ്യം അറിയാതെ അഭിനയിക്കുന്ന വാലേരിയുടെയും, എഐയോടുള്ള എതിർപ്പും പേടിയും കാരണം ജോലി വിട്ടുപോകാൻ ഒരുങ്ങുന്ന മറ്റ് അണിയറ പ്രവർത്തകരുടെയും കഥയാണിത്. സിനിമയിലെ ക്രിയേറ്റീവ് ജോലികൾ എഐ ഏറ്റെടുക്കുന്നതിനെതിരെ ഹോളിവുഡിലെ നടീനടന്മാരുടെ സംഘടനയായ SAG-AFTRA നടത്തുന്ന പോരാട്ടങ്ങളെയും ഇതിൽ പരാമർശിക്കുന്നു.

മുമ്പ് റിയാലിറ്റി ഷോസിനെയും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളെയും പരിഹസിച്ചിരുന്ന ‘ദി കംബാക്ക്’, ഇത്തവണ എഐയെയാണ് ലക്ഷ്യം വെക്കുന്നത്. മനുഷ്യന്റെ ക്രിയേറ്റിവിറ്റിക്ക് പകരം വെക്കാൻ ഒരു മെഷീനും സാധിക്കില്ല എന്ന് തെളിയിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ക്രിയേറ്റർ മൈക്കൽ പാട്രിക് കിംഗ് പറഞ്ഞു. ഈ പരമ്പരയുടെ അവസാന സീസണായിരിക്കും ഇതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

Summary : “The Comeback” returns with a new season on HBO, satirizing Hollywood’s growing fears about AI replacing human creativity. The story follows an actress unknowingly performing in a show written entirely by an AI program, highlighting industry tensions and references to SAG-AFTRA’s concerns. The creators emphasize that the series aims to show AI cannot replace human creativity and this will be its final season.