“ഹോളിവുഡ് തള്ളിയ സ്ക്രിപ്റ്റ് ഒരു മാസം കൊണ്ട് സിനിമയായി;”റിയലിസ്റ്റിക് വിഷ്വലുകളുമായി ‘The Rogue’ ശ്രദ്ധേയമാകുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഹോളിവുഡിലെ പ്രമുഖ എക്സിക്യൂട്ടീവുകൾ, നിർമ്മാതാക്കൾ, സംവിധായകർ, എഴുത്തുകാർ, അഭിനേതാക്കൾ എന്നിവർക്കായി റൺവേ കമ്പനി ചില എഐ ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഈ ചിത്രങ്ങൾ കണ്ട എല്ലാവരുടെയും പ്രതികരണം ഒന്നായിരുന്നു: സാങ്കേതികവിദ്യ ഒടുവിൽ കഥയ്ക്ക് പിന്നിലേക്ക് മറയാൻ പാകത്തിൽ (Technology disappeared behind the story) റിയലിസ്റ്റിക് ആയി വളർന്നു കഴിഞ്ഞു.
AI ടെക്നോളജി ഉപയോഗിച്ച് നിർമ്മിക്കുന്ന വിഷ്വലുകൾ യാഥാർത്ഥ്യത്തോട് എത്രത്തോളം അടുത്തുനിൽക്കുന്നു എന്ന് തെളിയിക്കുന്ന ‘പ്രോജക്റ്റ് ലക്സോ’ (Project Luxo) യുടെ ഭാഗമായി റൺവേ പുറത്തുവിട്ട ശ്രദ്ധേയമായ ചിത്രമാണ് ‘ദി റോഗ്’ (The Rogue). പൂർണ്ണമായും എഐ ഉപയോഗിച്ച് നിർമ്മിച്ച 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഹ്രസ്വചിത്രമാണിത്. പരമ്പരാഗത സിനിമാ നിർമ്മാണ രീതിയിൽ കോടിക്കണക്കിന് രൂപ ചിലവ് വരുമെന്നതിനാലും, ചിത്രീകരിക്കാൻ അതീവ ബുദ്ധിമുട്ടായതിനാലും, വലിയ റിസ്ക് ഉള്ളതിനാലും കഴിഞ്ഞ പത്ത് വർഷത്തിലധികമായി ഹോളിവുഡിൽ ആരും നിർമ്മിക്കാൻ ധൈര്യപ്പെടാതെ പെട്ടിയിലിരുന്ന സ്ക്രിപ്റ്റായിരുന്നു ഇത്.
ഈ സ്ക്രിപ്റ്റ്, ഒരൊറ്റ വ്യക്തി റൺവേയുടെ അത്യാധുനിക എഐ ടൂളുകൾ ഉപയോഗിച്ച് ഒരു മാസത്തിൽ താഴെ സമയം കൊണ്ട് ഒരു തിയേറ്റർ ക്വാളിറ്റി സിനിമയാക്കി മാറ്റി എന്നതാണ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. വലിയ പ്രൊഡക്ഷൻ ബഡ്ജറ്റുകളോ വലിയ ക്രൂവോ ഇല്ലാതെ തന്നെ ഏതൊരു ക്രിയേറ്റർക്കും തങ്ങളുടെ വലിയ ചിന്തകളെ സ്ക്രീനിൽ എത്തിക്കാൻ എഐക്ക് സാധിക്കുമെന്ന് ‘ദി റോഗ്’ തെളിയിക്കുന്നു.
ഇന്ത്യയിലെ ആദ്യ Comprehensive AI Filmmaking പഠിക്കാം.https://sostorytelling.com/
Runway has introduced ‘Project Luxo’ and its featured 10-minute AI-generated film, ‘The Rogue,’ demonstrating that AI technology has advanced enough to produce realistic, theater-quality visuals. This project highlights how a single creator using AI tools could realize a complex script in under a month—one that had been abandoned by Hollywood for over a decade due to high costs and technical risks.