അത്യാധുനിക എഐ ഇമേജ്-വീഡിയോ ജനറേഷൻ മോഡലുകളുമായി ‘മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്സ്’
മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്സ് (Meta Superintelligence Labs) ആദ്യത്തെ മീഡിയ ജനറേഷൻ മോഡലുകളായ ‘മ്യൂസ് ഇമേജ്’ (Muse Image), ‘മ്യൂസ് വീഡിയോ’ (Muse Video) എന്നിവ പുറത്തിറക്കി.
മ്യൂസ് ഇമേജ്’ (Muse Image)
മെറ്റ ഇതുവരെ വികസിപ്പിച്ചതിൽ ഏറ്റവും അത്യാധുനികമായ ഇമേജ് ജനറേഷൻ മോഡലാണിത്. നമ്മൾ നൽകുന്ന പ്രോംപ്റ്റുകൾ (Instructions) അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ മനസ്സിലാക്കി ചിത്രങ്ങൾ നിർമ്മിക്കാൻ ഇതിന് സാധിക്കും. ഒന്നിലധികം റഫറൻസ് ചിത്രങ്ങൾ (Multiple references) ഒരേസമയം ഉപയോഗിച്ച് പുതിയൊരു ചിത്രം ഡിസൈൻ ചെയ്യാനും, ചിത്രങ്ങളിൽ അതീവ കൃത്യതയോടെ മാറ്റങ്ങൾ വരുത്താനും (Precision editing) ഇതിന് കഴിയും.
ഇൻസ്റ്റാഗ്രാമിലെ ട്രെൻഡുകളും സോഷ്യൽ കോൺടെക്സ്റ്റും (Social context) മനസ്സിലാക്കാനുള്ള പ്രത്യേക ശേഷി ഇതിനുണ്ട്. ഉപയോക്താക്കൾക്ക് മ്യൂസ് ഇമേജ് ഇപ്പോൾ തന്നെ മെറ്റാ എഐ (Meta AI) ആപ്പിലും വെബ്സൈറ്റിലും പരീക്ഷിക്കാവുന്നതാണ്. ഇതുകൂടാതെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലും (Instagram Stories) വാട്സാപ്പിലും (WhatsApp) ഇത് ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. നിലവിൽ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ മാത്രമാണ് ഇതുള്ളതെങ്കിലും, ഉടൻ തന്നെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും.
‘മ്യൂസ് വീഡിയോ’ (Muse Video)
മ്യൂസ് ഇമേജിന്റെ അതേ അടിത്തറയിൽ (Pretraining base) നിർമ്മിച്ച ‘മ്യൂസ് വീഡിയോ’ എന്ന പുത്തൻ വീഡിയോ ജനറേഷൻ മോഡലിന്റെ പ്രിവ്യൂവും മെറ്റ അവതരിപ്പിച്ചു. അവിശ്വസനീയമായ വിഷ്വൽ ക്വാളിറ്റിയും (Visual fidelity) അതിനോടൊപ്പം തന്നെ ഇൻ-ബിൽറ്റ് ഓഡിയോ സപ്പോർട്ടും (Native audio support) നൽകുന്നു എന്നതാണ് ഈ വീഡിയോ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരേസമയം ചിത്രങ്ങളും അതിനനുസരിച്ചുള്ള ശബ്ദത്തോടുകൂടിയ വീഡിയോകളും ഹൈ-ക്വാളിറ്റിയിൽ നിർമ്മിക്കാൻ മെറ്റയുടെ ഈ പുതിയ ടൂളുകളിലൂടെ സാധിക്കും. ഇൻസ്റ്റാഗ്രാം സ്റ്റോറികളിലും വാട്സാപ്പിലും നേരിട്ട് എത്തുന്നതോടെ ക്രിയേറ്റർമാർക്ക് എഐ വിഷ്വൽസ് നിർമ്മിക്കുന്നത് ഇനി വളരെ എളുപ്പമാകും.
Summary: Meta Superintelligence Labs has introduced its first media generation models, Muse Image for high-precision image editing with Instagram social context, and a preview of Muse Video with native audio support. Currently available in limited countries, these advanced tools integrate across Meta AI, WhatsApp, and Instagram to significantly simplify high-quality visual creation for content creators.