അപ്സ്കെയിലിംഗ് വേണ്ട, നേരിട്ട് 4K! ‘ക്ലിങ്ങ് 3.0’ ഇനി ഹിഗ്സ് ഫീൽഡിലും
Kling 3.0. ഹൈഗ്സ്ഫീൽഡ് പ്ലാറ്റ്ഫോമിൽ 4K റെസല്യൂഷനിൽ. വീഡിയോ നിർമ്മിച്ച ശേഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പിക്സലുകൾ വർദ്ധിപ്പിക്കുന്ന രീതിക്ക് പകരം, മോഡലിൽ നിന്ന് നേരിട്ട് വ്യക്തതയുള്ള 4K ദൃശ്യങ്ങൾ ലഭിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.
എഡിറ്റിംഗ് ടേബിളിൽ ക്വാളിറ്റി കൂട്ടാതെ തന്നെ നേരിട്ട് 4K റെസല്യൂഷനിൽ വീഡിയോകൾ ലഭിക്കുന്നു. ഇത് ദൃശ്യങ്ങൾക്ക് കൂടുതൽ സ്വാഭാവികതയും ഷാർപ്നെസ്സും നൽകുന്നു. പരസ്യങ്ങൾ (Ads), സിനിമകൾ, ടെലിവിഷൻ പരിപാടികൾ എന്നിവയ്ക്ക് നേരിട്ട് ഉപയോഗിക്കാൻ കഴിയുന്ന പ്രൊഫഷണൽ ക്വാളിറ്റിയുള്ള വീഡിയോകളാണ് ക്ലിങ്ങ് 3.0 വാഗ്ദാനം ചെയ്യുന്നത്.
ടെക്സ്റ്റ് നൽകുന്നതിലൂടെ സിനിമാറ്റിക് ഷോട്ടുകളും ക്യാമറ മൂവ്മെന്റുകളും കൃത്യമായി നിർമ്മിക്കാൻ സാധിക്കും. ഹിഗ്സ് ഫീൽഡ് പ്ലാറ്റ്ഫോമിൽ ഈ സൗകര്യം ലഭ്യമായതോടെ AI ഫിലിമേക്കേഴ്സിനും, ക്രിയേറ്റർമാർക്കും വലിയ ചിലവില്ലാതെ തന്നെ ഹൈ-ക്വാളിറ്റി വീഡിയോകൾ നിർമ്മിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
Summary : Kling 3.0 is now available on Higgsfield with native 4K video output, eliminating the need for post-production upscaling. It enables creators to generate professional-quality, cinematic videos for ads, films, and TV directly from text prompts with enhanced clarity and realism.