നിങ്ങളുടെ ഫയലുകൾ ഇനി ChatGPT ഓർത്തിരിക്കും; പുതിയ ‘ലൈബ്രറി’ ഫീച്ചർ എത്തി

AI പ്ലാറ്റ്‌ഫോമായ ചാറ്റ് ജിപിടിയിൽ ഫയലുകൾ അപ്‌ലോഡ് ചെയ്യുന്നതും അവ വീണ്ടും ഉപയോഗിക്കുന്നതും ഇനി കൂടുതൽ ലളിതമാകും.നിങ്ങൾ മുൻപ് അപ്‌ലോഡ് ചെയ്തതോ നിർമ്മിച്ചതോ ആയ ഫയലുകൾ വേഗത്തിൽ കണ്ടെത്താനും അവ പ്രയോജനപ്പെടുത്താനും സഹായിക്കുന്ന പുതിയ ഫീച്ചറുകളാണ് ഓപ്പൺ എഐ (OpenAI) അവതരിപ്പിച്ചത്.

വെബ് സൈഡ്‌ബാറിൽ പുതുതായി ഉൾപ്പെടുത്തിയ ലൈബ്രറി ടാബിലൂടെ (Library Tab)നിങ്ങളുടെ എല്ലാ ഫയലുകളും (PDF, Images, Spreadsheets)ഒരിടത്ത് തന്നെ കാണാനും അവ ബ്രൗസ് ചെയ്യാനും സാധിക്കും. ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ ടൂൾബാറിലെ ‘റീസന്റ് ഫയൽസ്’ (Recent Files) ഉപയോഗിച്ച് മുൻപ് നൽകിയ ഫയലുകൾ പെട്ടെന്ന് റഫർ ചെയ്യാൻ സാധിക്കും. ഓരോ തവണയും ഫയലുകൾ വീണ്ടും അപ്‌ലോഡ് ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാക്കാം.

നിങ്ങൾ അപ്‌ലോഡ് ചെയ്ത ഒരു ഫയലിലെ പ്രത്യേക വിവരങ്ങളെക്കുറിച്ച് ചാറ്റ് ജിപിടിയോട് നേരിട്ട് ചോദിക്കാനും വിശകലനം ചെയ്യാനും (Analyze) കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ChatGPT Plus, Pro, Business വരിക്കാർക്ക് ഈ സേവനം ഇപ്പോൾ ലഭ്യമാണ്. യുകെ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഉടൻ തന്നെ ഇത് പുറത്തിറക്കും.

Summary: OpenAI has introduced a new “Library” tab and a “Recent Files” toolbar in ChatGPT, making it easier for users to store, find, and reuse uploaded files like PDFs and images across different chats. This update allows users to directly query and analyze their stored documents without the need for repeated uploads, significantly streamlining the research and creation process. The feature is currently rolling out globally to ChatGPT Plus, Pro, and Business subscribers, with availability in the UK and EEA expected shortly.