ഇനി ലൈവായി വീഡിയോകൾ ഒരുമിച്ച് നിർമ്മിക്കാം; ഹിഗ്‌സ്ഫീൽഡ് ചാറ്റ് (Higgsfield Chat) എത്തി

AI വീഡിയോകൾ നിർമ്മിക്കുന്നവർക്കായി ഒരു സമ്പൂർണ്ണ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് Higgsfield. വീഡിയോകൾ നിർമ്മിക്കുന്ന ടൂൾ എന്നതിലുപരി, ക്രിയേറ്റർമാർക്ക് പരസ്പരം ബന്ധപ്പെടാനും തത്സമയം വീഡിയോകൾ നിർമ്മിക്കാനും സഹായിക്കുന്ന ‘Higgsfield Chat’ ആണ് പുതുതായി പുറത്തിറക്കിയത്.

ടീമുകളായി ചേർന്ന് AIകണ്ടന്റുകൾ നിർമ്മിക്കാൻ ഇതിൽ സാധിക്കും. ഇതിനായി ടെക്സ്റ്റ്, ഓഡിയോ, വീഡിയോ ചാറ്റ് സൗകര്യങ്ങൾ ആപ്പിനുള്ളിൽ തന്നെ ഒരുക്കിയിട്ടുണ്ട്.

ക്രിയേറ്റർമാർ AI വീഡിയോകൾ നിർമ്മിക്കുന്നത് തത്സമയം (Live) കാണാനും അവരിൽ നിന്ന് പുതിയ കാര്യങ്ങൾ പഠിക്കാനും സാധിക്കും. നിങ്ങളുടെ ക്രിയേറ്റീവ് വർക്കുകൾ രഹസ്യമായി സൂക്ഷിക്കാനും ഹിഗ്‌സ്ഫീൽഡ് കമ്മ്യൂണിറ്റിക്ക് മുൻപിൽ പ്രെസെന്റ് ചെയ്യാനുമുള്ള സൗകര്യമുണ്ട്.

ഇതുവരെ ഒറ്റയ്ക്ക് ഇരുന്നായിരുന്നു പലരും എഐ വീഡിയോകൾ നിർമ്മിച്ചിരുന്നത്. എന്നാൽ ഹിഗ്‌സ്ഫീൽഡ് ചാറ്റിലൂടെ ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള ക്രിയേറ്റർമാരുമായി ചേർന്ന് AI ഫിലിം മേക്കിങ്ങും പരസ്യങ്ങളും ഇനി ഒരുമിച്ച് നിർമ്മിക്കാൻ സാധിക്കും. AI രംഗത്തെ ആദ്യത്തെ ‘സോഷ്യൽ പ്രൊഡക്ഷൻ’ പ്ലാറ്റ്‌ഫോമായി ഇത് മാറും.

Summary : Higgsfield has launched ‘Higgsfield Chat,’ a comprehensive social platform that evolves AI video creation from a solitary task into a collaborative “social production” experience. The platform features built-in text, audio, and video chat, allowing global teams to co-create AI films and advertisements in real-time. Additionally, users can watch live generation sessions from other creators, offering a unique community-driven space to learn, share, and manage both private and public AI projects.