ഇന്റർനെറ്റ് വേണ്ട! ഇമേജ്, ഓഡിയോ, വീഡിയോ ഒരേസമയം മനസ്സിലാക്കുന്ന മൾട്ടിമോഡൽ: ‘Gemma 4’എത്തി
Google പുതിയ ഓപ്പൺ AI മോഡലായ ‘Gemma 4’ ഗൂഗിൾ ഔദ്യോഗികമായി പുറത്തിറക്കി. ഗൂഗിളിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായ Gemini 3-യുടെ അതേ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഈ മോഡലുകൾ, ഇനി നിങ്ങളുടെ വ്യക്തിഗത ഉപകരണങ്ങളിൽ (Personal Devices) നേരിട്ട് പ്രവർത്തിക്കും. ഇന്റർനെറ്റിന്റെ സഹായമില്ലാതെ തന്നെ സങ്കീർണ്ണമായ കാര്യങ്ങൾ ചെയ്യാൻ ഇതിന് സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
31 ബില്യൺ (31B) പാരാമീറ്ററുകളുള്ള Dense മോഡലും 26 ബില്യൺ (26B) MoE മോഡലും ഉൾപ്പെടുന്ന Gemma 4, തങ്ങളേക്കാൾ 20 മടങ്ങ് വലിപ്പമുള്ള മോഡലുകളോട് കിടപിടിക്കുന്ന പ്രകടനമാണ് ഇവ കാഴ്ചവെക്കുന്നത്.ഇവയ്ക്ക് ഒരേസമയം ഇമേജ് , ഓഡിയോ , വീഡിയോ എന്നിവ മനസ്സിലാക്കാൻ കഴിയും. മൊബൈൽ ഫോണുകളിലും ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങളിലും (IoT) നേരിട്ട് പ്രവർത്തിക്കുന്നതിനായി E2B, E4B എന്നീ വകഭേദങ്ങൾ ഗൂഗിൾ അവതരിപ്പിച്ചു.
തനിയെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന എഐ ഏജന്റുകളെ നിർമ്മിക്കാൻ Gemma 4 സഹായിക്കും. 256K കോണ്ടെക്സ്റ്റ് വിൻഡോ ഉള്ളതിനാൽ, വലിയ പുസ്തകങ്ങളോ കോഡിംഗ് ഫയലുകളോ ഒറ്റ പ്രോംപ്റ്റിൽ തന്നെ വിശകലനം ചെയ്യാൻ കഴിയും.140-ലധികം ഭാഷകളിൽ ആപ്ലിക്കേഷനുകൾ വികസിപ്പിക്കാൻ കഴിയുന്ന ഈ മോഡൽ, ഗ്ലോബൽ എഐ സൊല്യൂഷനുകൾ നിർമ്മിക്കുന്ന ഡെവലപ്പർമാർക്ക് വലിയ പിന്തുണയായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
Apache 2.0 ലൈസൻസിന് കീഴിൽ പുറത്തിറക്കിയതിനാൽ, ഡെവലപ്പർമാർക്ക് വ്യാപാരപരമായും (Commercial Use) സ്വതന്ത്രമായി ഉപയോഗിക്കാനും വികസിപ്പിക്കാനും കഴിയും. Gemma 4 മോഡലുകൾ Google AI Studio വഴി പരീക്ഷിക്കാനും, Hugging Face, Kaggle, Ollama എന്നിവ വഴി ഡൗൺലോഡ് ചെയ്യാനും കഴിയും.
Summary : Google has launched Gemma 4, its most powerful open model built on the same technology as Gemini 3, designed to run directly on personal devices even without internet.
The model includes 31B Dense and 26B MoE variants, offering strong performance, multimodal capabilities, and versions optimized for mobile and IoT devices. With 256K context, support for 140+ languages, and agentic features, Gemma 4 enables developers to build advanced, autonomous AI applications efficiently.