ഒരു പ്രോംപ്റ്റിൽ നിന്ന് 3D ലോകം; OpenArt Worlds അവതരിപ്പിച്ചു

AI ഉപയോഗിച്ച് ഇമേജുകളും വീഡിയോകളും നിർമ്മിക്കാൻ ഓപ്പൺ ആർട്ടിന്റെ (Open Art പുതിയ സംവിധാനമായ ‘ഓപ്പൺആർട്ട് വേൾഡ്സ്’ (OpenArt Worlds) പുറത്തിറങ്ങി. സാധാരണ എഐ ടൂളുകൾ നൽകുന്ന സ്റ്റാറ്റിക് ചിത്രങ്ങൾക്ക് പകരം, ക്രിയേറ്റേഴ്സിന് തത്സമയം സഞ്ചരിക്കാൻ (Navigable) കഴിയുന്ന ഒരു 3D ലോകം നിർമ്മിക്കാൻ ഇതിലൂടെ സാധിക്കും.

നിങ്ങൾ സൃഷ്ടിച്ച 3D വേൾഡിൽ ആവശ്യമായ ആംഗിളുകൾ കണ്ടെത്തി ഷോട്ടുകൾ പ്ലാൻ ചെയ്യാൻ കഴിയും. ഓരോ തവണയും പുതിയ ഇമേജിനായി പ്രോംപ്റ്റ് നൽകേണ്ടി വരുന്നില്ല (consistent Scenes)എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. കഥാപാത്രങ്ങളും മറ്റ് ഘടകങ്ങളും ചേർത്ത് നിലവാരമുള്ള ദൃശ്യങ്ങൾ എളുപ്പത്തിൽ നിർമ്മിക്കാം. ഒരു ആശയത്തിൽ നിന്ന് പൂർണ്ണമായ ദൃശ്യലോകം സൃഷ്ടിക്കാൻ കഴിയുന്ന OpenArt Worlds, AI കണ്ടന്റ് നിർമ്മാണത്തെ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുന്ന മുന്നേറ്റമാണ്.

OpenArt has introduced OpenArt Worlds, a new AI tool that allows users to create fully navigable 3D environments instead of static images. Creators can explore scenes, find camera angles, and generate consistent visuals without repeatedly prompting for new images. The platform makes it easier to build complete visual worlds and enhances efficiency in AI-driven content creation.