ഒരേ ലുക്ക്, ഒരേ സ്റ്റൈൽ: ക്യാരക്ടർ കൺസിസ്റ്റൻസിക്ക് പരിഹാരമായി “Avatar V”
AI വീഡിയോ നിർമ്മാണത്തിലെ വലിയ വെല്ലുവിളിയായിരുന്ന ‘ക്യാരക്ടർ കൺസിസ്റ്റൻസി’ പൂർണ്ണമായും പരിഹരിച്ചുകൊണ്ട് Avatar V പുറത്തിറങ്ങി. ലോകത്തിലെ ഏറ്റവും നൂതനമായ AI അവതാർ മോഡൽ എന്ന അവകാശവാദവുമായാണ് HeyGen AI കമ്പിനി ഈ പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ സംസാരശൈലിയും ഭാവങ്ങളും അതേപടി നിലനിർത്തുന്ന ലോകത്തെ ഏറ്റവും അത്യാധുനിക AI മോഡലാണിത്.
വെറും 15 സെക്കന്റ് നേരത്തെ നിങ്ങളുടെ വീഡിയോ റെക്കോർഡ് ചെയ്ത് നൽകിയാൽ മതി, പിന്നീട് ഏത് വേഷത്തിലും ഏത് പശ്ചാത്തലത്തിലും നിങ്ങളുടെ ഡിജിറ്റൽ രൂപം (Avatar) പുനർനിർമ്മിക്കാൻ ഇതിന് സാധിക്കും. ഒരു സാധാരണ ഫോട്ടോ നൽകിയാൽ പോലും അതിനെ നിങ്ങളെപ്പോലെ സംസാരിക്കുകയും ചലിക്കുകയും ചെയ്യുന്ന വീഡിയോയാക്കി മാറ്റാൻ Avatar V-ക്ക് കഴിയും. നിങ്ങളുടെ സംസാര ശൈലിയും (Mannerisms) ചെറിയ ചലനങ്ങളും വരെ ഈ എഐ കൃത്യമായി ഒപ്പിയെടുക്കും. ബാക്ഗ്രൗണ്ടോ ക്യാമറ ആംഗിളോ വസ്ത്രമോ മാറിയാലും നിങ്ങളുടെ മുഖത്തിന് യാതൊരു മാറ്റവും സംഭവിക്കില്ല.
സിനിമകൾക്കും പരസ്യങ്ങൾക്കും ഡോക്യുമെന്ററികൾക്കും ഇനി ആർട്ടിസ്റ്റുകളെ പലയിടങ്ങളിൽ കൊണ്ടുപോയി ഷൂട്ട് ചെയ്യേണ്ടതില്ല. അവരുടെ 15 സെക്കന്റ് ക്ലിപ്പ് ഉണ്ടെങ്കിൽ അവരെ ഏത് ലൊക്കേഷനിലും എത്തിക്കാൻ സാധിക്കും.
Summary : HeyGen has introduced Avatar V, an advanced AI model that solves the challenge of character consistency in video creation.
With just a 15-second video or even a single photo, it can generate realistic avatars that replicate a person’s expressions, voice, and mannerisms across different scenes and settings. This technology could transform filmmaking and advertising by enabling creators to generate performances without requiring physical shoots.