ഒരേ സമയം ഒന്നിലധികം ആളുകൾക്ക് പ്രവർത്തിക്കാം ; ടീം പ്ലാനുമായി’ ക്ലിംഗ് എഐ (Kling AI) എത്തി
എഐ വീഡിയോ ജനറേഷൻ പ്ലാറ്റ്ഫോമായ ക്ലിംഗ് എഐ (Kling AI) പുതിയ ‘ടീം പ്ലാൻ’ (Team Plan) സബ്സ്ക്രിപ്ഷൻ പുറത്തിറക്കി. ഒരേ സമയം ഒന്നിലധികം ആളുകൾക്ക് ഒരുമിച്ച് പ്രോജക്റ്റുകളിൽ പ്രവർത്തിക്കാൻ സാധിക്കുന്ന ഈ പ്ലാൻ, സിനിമാ നിർമ്മാതാക്കൾക്കും പരസ്യ ഏജൻസികൾക്കും വലിയ സഹായമാകും. ഡെസ്ക്ടോപ്പ് ആപ്പിലും വെബ് സൈറ്റിലും ഇപ്പോൾ ഈ സേവനം ലഭ്യമാണ്.
ഒരു ടീം പ്ലാനിൽ 15 അംഗങ്ങളെ വരെ ഉൾപ്പെടുത്താം. ഒരേ വർക്ക് സ്പേസിൽ ഇരുന്ന് പ്രോജക്റ്റുകൾ ഷെയർ ചെയ്യാനും ഒരുമിച്ച് പ്രവർത്തിക്കാനും ഇത് സഹായിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ എളുപ്പത്തിൽ നിയന്ത്രിക്കാനും ടീം അംഗങ്ങൾ തമ്മിലുള്ള കോർഡിനേഷൻ മെച്ചപ്പെടുത്താനും സാധിക്കും. ടീം പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നവർക്ക് അധിക ക്രെഡിറ്റുകളും പ്രീമിയം ഫീച്ചറുകളും ലഭ്യമാകും. വീഡിയോകളിൽ നിന്ന് ക്ലിംഗ് എഐയുടെ വാട്ടർമാർക്ക് നീക്കം ചെയ്യാം. ടീം പ്ലാനിലൂടെ നിർമ്മിക്കുന്ന കണ്ടന്റുകൾ നമ്മുടെ ആവശ്യങ്ങൾക്കായി (Commercial Purpose) യാതൊരു നിയമതടസ്സങ്ങളുമില്ലാതെ ഉപയോഗിക്കാം.
Summary : Kling AI has launched a new “Team Plan” subscription available on both desktop and web, designed to enable collaborative video and image generation for production houses and agencies. The plan supports up to 15 members in a single shared workspace, offering advanced coordination tools, increased credits, and the removal of watermarks. Crucially, all content generated under this plan is cleared for commercial use, allowing teams to create professional projects without legal constraints.
