ഓപ്പൺഎഐ ഇനി ആമസോൺ ക്ലൗഡിലും! കരാറിൽ വൻ മാറ്റങ്ങൾ

OpenAIയും Microsoft തമ്മിലുള്ള സഹകരണ കരാറിൽ വലിയ മാറ്റങ്ങൾ. മൈക്രോസോഫ്റ്റിന് ഉണ്ടായിരുന്ന എക്സ്ക്ലൂസിവിറ്റി (exclusivity) അവകാശം അവസാനിപ്പിച്ചതോടെ, ഇനി ഓപ്പൺഎഐക്ക് മറ്റ് ക്ലൗഡ് പ്ലാറ്റ്‌ഫോമുകളിലും സേവനങ്ങൾ നൽകാൻ സ്വാതന്ത്ര്യം ലഭിച്ചു. കഴിഞ്ഞ കുറെ കാലമായി ഇരു കമ്പനികളും തമ്മിലുണ്ടായിരുന്ന തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് കരാർ പുതുക്കാൻ തീരുമാനിച്ചത്.

ഇതുവരെ Microsoft Azure ക്ലൗഡിൽ മാത്രമായിരുന്നു ഓപ്പൺഎഐ സേവനങ്ങൾ ലഭ്യമായിരുന്നത്. ഇനി മുതൽ ആമസോൺ ബെഡ്‌റോക്ക് പോലുള്ള മറ്റ് ക്ലൗഡ് പ്ലാറ്റ്‌ഫോമുകളിലും ഓപ്പൺഎഐയുടെ ഉൽപ്പന്നങ്ങൾ എത്തിക്കാൻ കമ്പനിക്ക് അനുവാദമുണ്ട്. ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI) വികസിപ്പിച്ചാൽ കരാർ അവസാനിക്കുമെന്ന മുൻപത്തെ നിബന്ധന ഒഴിവാക്കി. പകരം നിശ്ചിത വർഷങ്ങൾ (Calendar Dates) അടിസ്ഥാനമാക്കിയാണ് പുതിയ കരാർ.

2030 വരെ ഓപ്പൺഎഐ നേടുന്ന വരുമാനത്തിന്റെ ഒരു വിഹിതം മൈക്രോസോഫ്റ്റിന് ലഭിക്കും. 2032 വരെ ഓപ്പൺഎഐയുടെ പുതിയ സാങ്കേതികവിദ്യകൾ ആദ്യം അവതരിപ്പിക്കാനുള്ള അവസരം Asure ക്ലൗഡിനായിരിക്കും. ആമസോണും ഓപ്പൺഎഐയും തമ്മിലുള്ള 50 ബില്യൺ ഡോളറിന്റെ വൻ കരാറിനെച്ചൊല്ലി മൈക്രോസോഫ്റ്റ് നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയ കരാറിലൂടെ ഈ പ്രശ്നത്തിന് പരിഹാരമായി.

Summary : OpenAI and Microsoft have revised their partnership, ending Microsoft’s exclusivity and allowing OpenAI to offer its services across multiple cloud platforms, including Amazon Bedrock. The new agreement removes the AGI clause, ensures Microsoft receives a revenue share until 2030, and grants Azure priority access to new OpenAI technologies through 2032.