ഓസ്കാർ തിളക്കത്തിലും AI വിവാദം; ഗില്ലെർമോ ഡെൽ ടോറോയുടെ ‘ഫ്രാങ്കൻസ്റ്റീൻ’ ചർച്ചയാകുന്നു

ഹോളിവുഡിൽ AI ഉപയോഗത്തെച്ചൊല്ലിയുള്ള ചർച്ചകൾ വീണ്ടും ശക്തമാകുന്നു. മാർച്ച് 15ന് നടന്ന 98-ാമത് അക്കാദമി അവാർഡ്സിൽ മികച്ച വിഎഫ്എക്സ് ഉൾപ്പെടെ മൂന്ന് ക്രാഫ്റ്റ് ഓസ്‌കറുകൾ സ്വന്തമാക്കിയ ഗില്ലെർമോ ഡെൽ ടോറോയുടെ ‘ഫ്രാങ്കൻസ്റ്റീൻ’ (Frankenstein) എന്ന സിനിമ ഇപ്പോൾ ഹോളിവുഡിലെ വലിയൊരു തർക്കവിഷയമായി മാറിയിരിക്കുന്നു. സിനിമയുടെ വിഷ്വൽ ഇഫക്റ്റ്സ് പൈപ്പ്‌ലൈനിൽ ‘എഐ’ (Artificial Intelligence) ഉപയോഗിച്ചിട്ടുണ്ടോ എന്നതാണ് ഈ വിവാദത്തിന് ആധാരം.

സംവിധായകനായ Guillermo del Toro ജനറേറ്റീവ് എഐക്കെതിരെ തുറന്ന നിലപാട് എടുത്ത വ്യക്തിയാണ്. കലയിൽ മനുഷ്യന്റെ സ്പർശം അനിവാര്യമാണെന്നും വെറും അക്കങ്ങൾക്കും സീറോകൾക്കും വികാരങ്ങൾ നൽകാനാവില്ലെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.

ചിത്രത്തിന്റെ വിഷ്വൽ ഇഫക്റ്റ്സ് നിർവ്വഹിച്ച ‘MR.X’ സ്റ്റുഡിയോ 930-ലധികം ഷോട്ടുകളാണ് കൈകാര്യം ചെയ്തത്. ക്രിയേച്ചർ ഡിസൈൻ, എൻവയോൺമെന്റ് ബിൽഡിംഗ്, കോംപോസിറ്റിംഗ് തുടങ്ങിയ മേഖലകളിൽ വലിയ തോതിൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ചെങ്കിലും, ജനറേറ്റീവ് എഐ ഉപയോഗിച്ചുവെന്ന ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

സാധാരണയായി നോയിസ് കുറയ്ക്കാനും (Denoising), കളർ മാച്ചിംഗിനും മറ്റും ഉപയോഗിക്കുന്ന ടൂളുകൾ എഐ അസിസ്റ്റഡ് ആണ്. ഇത് ഡെൽ ടോറോ എതിർക്കുന്ന ‘ജനറേറ്റീവ് എഐ’യിൽ നിന്നും വ്യത്യസ്തമാണെങ്കിലും, പൊതുചർച്ചകളിൽ ഇവ രണ്ടും ഒന്നായിട്ടാണ് പലപ്പോഴും വിലയിരുത്തപ്പെടുന്നത്. ഭാവിയിൽ സിനിമാ വ്യവസായത്തിൽ എഐയുടെ പങ്ക് കൂടുതൽ വ്യക്തമായി നിർവചിക്കുന്ന പുതിയ മാർഗരേഖകൾ ഉണ്ടാകേണ്ടതുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Summary : The Oscar-winning film Frankenstein has sparked debate in Hollywood over whether AI was used in its visual effects pipeline.
Director Guillermo del Toro has strongly opposed generative AI, emphasizing the importance of human creativity in art.
While the VFX work by MR.X may have used AI-assisted tools, there is no confirmation of generative AI, highlighting the growing need to clearly define AI’s role in filmmaking.