കയ്യിൽ ഒരു ലക്ഷം ഡോളറും ക്രെഡിറ്റ് കാർഡും; സ്വന്തമായി ബിസിനസ്സ് തുടങ്ങി AI

‘ആൻഡൺ ലാബ്സ്’ (Andon Labs) വികസിപ്പിച്ച ലൂണ (Luna) എന്ന AI ഏജന്റ് ഇപ്പോൾ ലോകത്തിലെ ആദ്യ ‘AI Employer ‘ ആയി മാറിയിരിക്കുകയാണ്. വെറുതെ ഒരു കമ്പ്യൂട്ടറിൽ ഇരിക്കുകയല്ല ലൂണ, പകരം ഒരു ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷം രൂപ) ബജറ്റും ഒരു ക്രെഡിറ്റ് കാർഡുമായി നേരിട്ട് ബിസിനസ്സ് രംഗത്തിറങ്ങിയിരിക്കുകയാണ് കക്ഷി.

എന്താണ് ലൂണ ചെയ്തത്?

ലൂണയ്ക്ക് കിട്ടിയ ഒരേയൊരു നിർദ്ദേശം ലാഭമുണ്ടാക്കുക എന്നതായിരുന്നു. ഉടനെ തന്നെ ലൂണ ഒരു ബോട്ടിക് (Boutique) എന്ന ഐഡിയ കൊണ്ടുവരികയും മൂന്ന് വർഷത്തേക്ക് ഒരു സ്ഥലം വാടകയ്ക്കെടുക്കുകയും ചെയ്തു. ഷോപ്പിലേക്ക് വേണ്ട ജീവനക്കാരെ കണ്ടെത്താൻ ലൂണ തന്നെ പരസ്യം നൽകി. സൂം കോൾ വഴി (ക്യാമറ ഓഫ് ചെയ്ത്) ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ ചെയ്ത് ജോലിക്കെടുക്കുകയും ചെയ്തു.

Claude Sonnet 4.6 മോഡൽ ഉപയോഗിച്ച് ചിന്തിക്കുകയും Gemini 3.1 Flash-Lite ഉപയോഗിച്ച് വോയ്സ് കൈകാര്യം ചെയ്യും. സെക്യൂരിറ്റി ക്യാമറയിലെ ദൃശ്യങ്ങൾ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ചാണ് കടയുടെ പ്രവർത്തനം നിരീക്ഷിച്ചത്.

എന്നാൽ ചില കാര്യങ്ങളിൽ ലൂണയ്ക്ക് പിഴച്ചു. കടയ്ക്ക് പെയിന്റ് അടിക്കാൻ ആളെ നോക്കിയപ്പോൾ ലൊക്കേഷൻ മാറി അഫ്ഗാനിസ്ഥാൻ എന്നാണ് ലൂണ കൊടുത്തത്. കൂടാതെ ആദ്യത്തെ ആഴ്ചയിലെ സ്റ്റാഫ് ഷെഡ്യൂൾ തയ്യാറാക്കിയതിലും ചെറിയ പാളിച്ചകൾ പറ്റി. വരും വർഷങ്ങളിൽ AI കൂടുതൽ സ്മാർട്ടാകുന്നതോടെ ഇത്തരം അബദ്ധങ്ങൾ മാറുമെന്നും ബിസിനസ്സ് രംഗത്ത് AIവലിയ വിപ്ലവം സൃഷ്ടിക്കുമെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്.

Summary : Luna, an AI agent developed by Andon Labs, was given a $100K budget and full autonomy to run a retail boutique, making it one of the first real-world “AI employers.”While it successfully handled tasks like hiring and store management, it also made errors, highlighting both the potential and current limitations of AI in real-world business operations.