“കാൻ ഫിലിം ഫെസ്റ്റിവലിൽ AI സിനിമകളുടെ പടയോട്ടം; ‘Costa Verde’ മികച്ച ചിത്രം
സിനിമയുടെ ഭാവി AIയുടെ കൈകളിലാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സെക്കൻഡ് വേൾഡ് AI ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. കുറഞ്ഞത് മൂന്ന് AI ടൂളുകളെങ്കിലും ഉപയോഗിച്ച് നിർമ്മിച്ച സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്. ഫ്രഞ്ച് സംവിധായകൻ ലിയോ കാനോൺ ഒരുക്കിയ ‘Costa Verde’ മികച്ച ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി.
കഴിഞ്ഞ വർഷം 1,500 സിനിമകൾ എത്തിയ സ്ഥാനത്ത് ഇത്തവണ 7,000-ലധികം എൻട്രികളാണ് ലഭിച്ചത്. ദക്ഷിണ കൊറിയയിൽ നിന്ന് മാത്രം 1,300 ചിത്രങ്ങളെത്തി. കഴിഞ്ഞ വർഷത്തെ മികച്ച സിനിമകൾക്ക് ഇത്തവണത്തെ മത്സര വിഭാഗത്തിൽ ഇടം പിടിക്കാൻ പോലും കഴിയില്ല അത്രത്തോളം വേഗതയിലാണ് AI വളരുന്നതെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ജൂലിയൻ റൗട്ട് പറഞ്ഞു.
പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ക്ലോഡ് ലെലൂച്ച് തന്റെ 52-ാമത്തെ ചിത്രം AI ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. നിർമ്മാണ ചിലവ് പകുതിയായി കുറയ്ക്കാൻ എഐ സഹായിക്കുമെന്ന് സംവിധായകൻ മാത്യു കസോവിറ്റ്സ് ചൂണ്ടിക്കാട്ടി. 60 മില്യൺ ഡോളർ വേണ്ടിടത്ത് 25 മില്യൺ ഡോളറിൽ പണി തീർക്കാം എന്നതാണ് മെച്ചം.
AI യ്ക്ക് വികാരങ്ങൾ (Emotions) പ്രകടിപ്പിക്കാൻ കഴിയില്ലെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും, പുതിയ മോഡലുകളിൽ സൂക്ഷ്മമായ മുഖഭാവങ്ങളും (Micro-expressions) ലിപ്-സിങ്കും കൃത്യമായി വരുന്നുണ്ട്. AIയെ ഒരു ആയുധമായല്ല, മറിച്ച് മനുഷ്യന്റെ ഭാവനയെ ഉത്തേജിപ്പിക്കുന്ന ‘Augmented Imagination‘ ആയി കാണണമെന്ന് ജൂറി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
AI സിനിമകൾക്കായി മാത്രമായി ഒരു ഒറിജിനൽ ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോം (Netflix for AI films) വരും മാസങ്ങളിൽ ലോഞ്ച് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഇത്തവണ 10 മിനിറ്റ് വരെയുള്ള ഷോർട്ട് ഫിലിമുകൾക്കാണ് മുൻഗണന നൽകിയതെങ്കിൽ, അടുത്ത വർഷം ഒരു മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള പൂർണ്ണരൂപത്തിലുള്ള എഐ ഫീക്ഷൻ ഫീച്ചർ ഫിലിമുകൾ മത്സരത്തിനുണ്ടാകും.
Summary : The Second World AI Film Festival concluded with a strong message that AI is shaping the future of filmmaking, with over 7,000 entries and “Costa Verde” winning Best Film. Filmmakers highlighted reduced production costs and rapid technological growth, with AI enabling more efficient and advanced storytelling capabilities. Organizers also announced plans for a dedicated distribution platform for AI films and the inclusion of full-length feature films in future editions.