നിങ്ങളുടെ ക്വാളിറ്റിക്കും ബജറ്റിനും അനുയോജ്യമായ എഐ വിഷ്വൽ/ഓഡിയോ മോഡലുകൾ ഓട്ടോമാറ്റിക്കായി സെലക്ട് ചെയ്യാം;’മീഡിയ റൂട്ടർ’ ഫീച്ചറുമായി റൺവേ
പ്രമുഖ എഐ കമ്പനിയായ റൺവേ (Runway) ഡെവലപ്പർ പ്ലാറ്റ്‌ഫോമായ ‘റൺവേ ഡെവ്’ (Runway Dev) വഴി പുതിയ ‘മീഡിയ റൂട്ടർ’ (Runway Media Router) അവതരിപ്പിച്ചു. AI ഉപയോഗിച്ച് വീഡിയോ, ചിത്രം, ഓഡിയോ എന്നിവ നിർമ്മിക്കുമ്പോൾ ഓരോ ആവശ്യത്തിനും പ്രത്യേക എഐ മോഡലുകൾ സ്വമേധയാ തിരഞ്ഞെടുക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് റൺവേ ഇതിലൂടെ ചെയ്യുന്നത്.ഇത്തരത്തിൽ ജനറേറ്റീവ് മീഡിയയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ലോകത്തിലെ ആദ്യത്തെ എഐ മോഡൽ റൂട്ടറാണിത്.
ഗുണനിലവാരം (Quality), വേഗത (Speed), അല്ലെങ്കിൽ ചെലവ് (Cost) — ഇതിൽ ഏതിനാണ് മുൻഗണന നൽകേണ്ടതെന്ന് ഉപയോക്താവ് ഒരു തവണ നിശ്ചയിച്ചു നൽകിയാൽ മതിയാകും. ഉപയോക്താവിന്റെ ആവശ്യാനുസരണം അനുയോജ്യമായ വീഡിയോ, ഇമേജ്, അല്ലെങ്കിൽ ഓഡിയോ ജനറേഷൻ മോഡലുകൾ ആപ്പിലെ റൂട്ടർ തിരഞ്ഞെടുക്കും.
റൺവേയുടെ സ്വന്തം മോഡലുകൾക്ക് പുറമെ ആപ്പിൾ, ഗൂഗിൾ, ബൈറ്റ്‌ഡാൻസ്, സിഡാൻസ്, ഇലവൻലാബ്‌സ് തുടങ്ങിയ വിവിധ കമ്പനികളുടെ മികച്ച മോഡലുകളിൽ നിന്നും ഇത് ആവശ്യാനുസരണം ഓട്ടോമാറ്റിക്കായി സെലക്ട് ചെയ്യും.
എഐ മീഡിയ മോഡലുകളുടെ ഉപയോഗം എളുപ്പമാക്കാനും, ഡെവലപ്പർമാരുടെ സമയം ലാഭിക്കാനും, ചെലവ് കൃത്യമായി നിയന്ത്രിക്കാനും ഈ പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്ന് റൺവേ അറിയിച്ചു.
Summary: Runway has launched “Runway Media Router” on its Runway Dev platform, the first preference-optimized router designed to automatically select the right AI model for video, image, or audio generation. By defining priorities like quality, speed, or cost just once, developers no longer need to manually pick models, as the router dynamically routes requests across options from Runway, Apple, Google, ByteDance, Seedance, and ElevenLabs.