നിങ്ങളുടെ സ്വന്തം ശബ്ദത്തിൽ പാട്ടുകൾ നിർമ്മിക്കാം; ‘വോകൽസ്’ ഫീച്ചറുമായി ഇലവൻമ്യൂസിക്
ഇലവൻലാബ്‌സിന്റെ (ElevenLabs) ജനപ്രിയ എഐ മ്യൂസിക് പ്ലാറ്റ്‌ഫോമായ ഇലവൻമ്യൂസിക് (ElevenMusic) ‘വോകൽസ്’ (Vocals) എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഏതൊരാൾക്കും തങ്ങളുടെ സ്വന്തം ശബ്ദമോ അല്ലെങ്കിൽ പ്ലാറ്റ്‌ഫോമിലെ വോയ്‌സ് ലൈബ്രറിയിലുള്ള മറ്റ് ശബ്ദങ്ങളോ ഉപയോഗിച്ച് വേഗത്തിൽ സ്വന്തമായി ഒറിജിനൽ പാട്ടുകൾ നിർമ്മിക്കാൻ സാധിക്കും.
നിങ്ങളുടെ ശബ്ദ സാമ്പിളുകൾ നൽകുന്നതിലൂടെ എഐ അത് വിശകലനം ചെയ്യുകയും, നിങ്ങളുടെ അതേ ശബ്ദത്തിലും ശൈലിയിലും പുതിയ പാട്ടുകൾ പാടി തരികയും ചെയ്യും. സ്വന്തം ശബ്ദത്തിന് പുറമെ, ആപ്പിൽ ലഭ്യമായിട്ടുള്ള വൈവിധ്യമാർന്ന വോയ്‌സ് ടോണുകളിൽ നിന്നും തിരഞ്ഞെടുത്ത് പാട്ടുകൾക്ക് ജീവൻ നൽകാനും കഴിയും.
വരികളും ഈണവും വോക്കലുകളും സമന്വയിപ്പിച്ച് മിനിറ്റുകൾക്കുള്ളിൽ പ്രൊഫഷണൽ ക്വാളിറ്റിയുള്ള വോക്കൽ ട്രാക്കുകൾ നിർമ്മിക്കാൻ ‘വോകൽസ്’ സഹായിക്കുന്നു.
സംഗീതജ്ഞർക്കും വിഷ്വൽ കണ്ടന്റ് ക്രിയേറ്റർമാർക്കും സിനിമ-വീഡിയോ നിർമ്മാതാക്കൾക്കും തങ്ങളുടെ പ്രോജക്റ്റുകളിലേക്ക് അനുയോജ്യമായ പാട്ടുകൾ സ്വന്തം ശൈലിയിൽ രൂപപ്പെടുത്താൻ ഈ പുതിയ ഫീച്ചർ ഏറെ പ്രയോജനപ്പെടും.
Summary: ElevenLabs has introduced the “Vocals” feature on its ElevenMusic platform, allowing users to generate complete, original songs using their own voice or selections from a vocal library. Powered by its Music v2 model, this tool enables creators and musicians to maintain consistent vocal identity and style across multiple AI-generated tracks.