നോട്ട്ബുക്ക് എൽഎം ഇനി ദൃശ്യവിസ്മയങ്ങളുടെ ലോകത്തേക്ക്

നമ്മൾ നൽകുന്ന വിവരങ്ങൾ വെച്ച് ടെംപ്ലേറ്റുകൾ ഉണ്ടാക്കുന്നതിന് പകരം, അത്യാധുനിക എഐ മോഡലുകൾ ഉപയോഗിച്ച് നിങ്ങളുടെ സോഴ്സുകളെ (Sources) ഒരു സിനിമ പോലെ മനോഹരമായ വീഡിയോകളാക്കി മാറ്റാൻ ഇനി സാധിക്കും. നോട്ട്ബുക്ക് എൽഎം (NotebookLM) സ്റ്റുഡിയോ സിനിമാറ്റിക് വീഡിയോ ഓവർവ്യൂസ്എന്ന സംവിധാനം (Cinematic Video Overviews) അവതരിപ്പിച്ചു. ഇത് വിവരശേഖരണത്തെയും അവതരണത്തെയും പുതിയൊരു തലത്തിലേക്ക് എത്തിക്കുന്നു.

നിങ്ങൾ നൽകുന്ന വിവരങ്ങൾക്ക് അനുയോജ്യമായ രീതിയിൽ, വ്യത്യസ്തവും ആകർഷകവുമായ വീഡിയോകളാണ് ഇത് നിർമ്മിക്കുന്നത്.

വെറും വിവരങ്ങൾ എന്നതിലുപരി, കാണുന്നവർക്ക് ആഴത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന ദൃശ്യവിസ്മയമാണ് ഈ ഫീച്ചർ നൽകുന്നത്.

നിലവിൽ ഇംഗ്ലീഷ് ഭാഷയിൽ ‘അൾട്രാ’ (Ultra) ഉപയോക്താക്കൾക്കായി ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങി.

Summary : NotebookLM Studio has introduced Cinematic Video Overviews, a new feature that transforms user-provided sources into immersive, movie-like videos using advanced AI models instead of standard templates. The tool creates engaging and customized visual presentations designed to help viewers understand information more deeply. Currently, the feature is rolling out in English for Ultra users.