പാട്ടുപാടും, വരികൾ എഴുതും, പ്ലേലിസ്റ്റ് തയ്യാറാക്കും; എല്ലാം ഒരൊറ്റ AI ഏജന്റിൽ

AI മ്യൂസിക് രംഗത്ത് മുന്നേറ്റവുമായി MiniMax മൂന്ന് പുതിയ ‘Music Skills’ ഓപ്പൺ സോഴ്‌സായി പുറത്തിറക്കി. ഒരു AI ഏജന്റിന് തന്നെ പാട്ടുകൾ എഴുതാനും പാടാനും ഉപയോക്താവിന്റെ സംഗീതരുചിക്കനുസരിച്ച് പ്ലേലിസ്റ്റുകൾ തയ്യാറാക്കാനും കഴിയുന്ന രീതിയിലാണ് ഈ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

minimax-music-gen:വെറുമൊരു വരി നൽകിയാൽ അതിൽ നിന്ന് ഒരു പൂർണ്ണമായ പാട്ട് നിർമ്മിക്കാൻ ഇതിന് കഴിയും. അത് ഒറിജിനൽ വേണോ, ഇൻസ്ട്രുമെന്റൽ വേണോ അതോ കവർ സോങ് വേണോ എന്ന് എഐ തന്നെ തീരുമാനിക്കും.

buddy-sings: നിങ്ങളുടെ എഐ അസിസ്റ്റന്റ് സ്വന്തം വ്യക്തിത്വം ഉൾക്കൊണ്ടുകൊണ്ട് നിങ്ങളോട് പാട്ടുപാടുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യും. ഒരു യഥാർത്ഥ കൂട്ടുകാരനെപ്പോലെ എഐ നിങ്ങളോട് സംവദിക്കും.

minimax-music-playlist: നിങ്ങളുടെ കയ്യിലുള്ള പാട്ടുകളുടെ ശേഖരം സ്കാൻ ചെയ്ത്, നിങ്ങളുടെ അഭിരുചി മനസ്സിലാക്കി നിങ്ങൾക്കായി ഒരു പ്ലേലിസ്റ്റ് എഐ തന്നെ തയ്യാറാക്കി നൽകും.

ഈ മൂന്ന് ഫീച്ചറുകളും MMX-CLI പ്ലാറ്റ്‌ഫോമിൽ Music 2.6 പോലുള്ള മറ്റ് മൾട്ടിമോഡൽ മോഡലുകളോടൊപ്പം (natively) പ്രവർത്തിക്കുന്നതാണ്.

Summary : MiniMax has open-sourced three new AI Music Skills that allow an agent to generate songs, sing as a companion, and create personalized playlists.These features—music generation, AI singing, and taste-based playlist curation—run natively on the MMX-CLI platform alongside multimodal models like Music 2.6.