പൂർണ്ണമായും AIയിൽ ഒരുങ്ങുന്ന ഇന്ത്യൻ സിനിമ; ‘കൃഷ്ണ’ ടീസർ പുറത്തിറങ്ങി

ജിയോ സ്റ്റുഡിയോസും (Jio Studios) കളക്ടീവ് സ്റ്റുഡിയോസിന്റെ ഹിസ്റ്ററിവേഴ്സും (Collective Studios’ Historyverse) ചേർന്ന് ബിഗ് ബജറ്റ് ചിത്രമായ ‘കൃഷ്ണ’ (Krishna) എന്ന സിനിമയുടെ ടീസർ പുറത്തിറക്കി.ലാസ് വെഗാസിൽ നടന്ന ചടങ്ങിലാണ് സിനിമയുടെ ആദ്യ ദൃശ്യങ്ങൾ അണിയറപ്രവർത്തകർ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.

മനു ആനന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇന്ത്യൻ സിനിമാ നിർമ്മാണ രംഗത്ത് പുതിയൊരു ചരിത്രം കുറിക്കുകയാണ്. സാധാരണ വിഎഫ്എക്സ് (VFX) അല്ലെങ്കിൽ ആനിമേഷൻ രീതികളിൽ നിന്ന് മാറി, പൂർണ്ണമായും AI-native പ്രൊഡക്ഷൻ പൈപ്പ്‌ലൈൻ ഉപയോഗിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കളക്ടീവ് ആർട്ടിസ്റ്റ് നെറ്റ്‌വർക്കിന്റെ ഇൻ-ഹൗസ് എഐ പ്ലാറ്റ്‌ഫോമായ ‘Galleri5’ ആണ് ഈ സിനിമയുടെ പ്രവർത്തനം.മൈക്രോസോഫ്റ്റ് , ക്ലൗഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സിനിമയുടെ വേൾഡ് ബിൽഡിംഗ്, ക്യാരക്ടർ സിസ്റ്റം, ഷോട്ട് ഡിസൈൻ എന്നിവ തയ്യാറാക്കിയിരിക്കുന്നത്.

സാങ്കേതികവിദ്യ എഐ ആണെങ്കിലും, സിനിമയുടെ ആത്മാവ് സംവിധായകന്റെ ക്രിയേറ്റീവ് വിഷൻ തന്നെയാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.വെറുമൊരു അനിമേഷൻ ചിത്രമെന്നതിലുപരി, റിയലിസ്റ്റിക് ആയ ദൃശ്യാനുഭവം എഐയിലൂടെ എങ്ങനെ സാധ്യമാക്കാം എന്നതിന്റെ ഉദാഹരണമായിരിക്കും ‘കൃഷ്ണ’.

Summary: Jio Studios and Collective Studios’ Historyverse have unveiled the teaser of their big-budget film Krishna, showcasing an AI-native production pipeline instead of traditional VFX or animation. Powered by the Galleri5 platform on Microsoft cloud technology, the film blends advanced AI-driven filmmaking with the director’s creative vision to deliver a realistic cinematic experience.