പ്രോബ്ലം സോൾവിംഗും ലാംഗ്വേജ് സപ്പോർട്ടും ഇനി അതിവേഗം!ക്ലോഡിൽ പുതിയ വോയ്‌സ് മോഡ് അവതരിപ്പിച്ചു

പ്രമുഖ എഐ റിസർച്ച് കമ്പനിയായ ആന്ത്രോപിക് (Anthropic), ക്ലോഡിൽ (Claude) കൂടുതൽ കരുത്തുറ്റ പുതിയ ‘വോയ്‌സ് മോഡ്’ (Voice Mode) ഫീച്ചർ അവതരിപ്പിച്ചു. ക്ലോഡിന്റെ ഏറ്റവും ശേഷിയുള്ള ഉയർന്ന മോഡലുകളിലാണ് (More capable models) ഇനിമുതൽ ഈ വോയ്‌സ് മോഡ് പ്രവർത്തിക്കുക.

സംസാരത്തിനിടയിൽ തന്നെ (Mid-conversation) ഉപയോക്താവ് കണക്റ്റ് ചെയ്തിട്ടുള്ള മറ്റ് എഐ ടൂളുകളിലേക്ക് ആക്‌സസ് നേടാനും, അവ തത്സമയം ഉപയോഗിച്ച് മറുപടി നൽകാനും ഈ സംവിധാനത്തിന് കഴിയും.

വോയ്‌സ് കോളിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ക്ലോഡിലേക്ക് സംയോജിപ്പിച്ചിട്ടുള്ള (Connected Tools) മറ്റ് സാങ്കേതിക വിദ്യകളെയും ഡാറ്റയെയും വോയ്‌സ് മോഡിന് ഉപയോഗിക്കാൻ സാധിക്കും. കോഡിംഗ്, ഡാറ്റ അനാലിസിസ്, ക്രിയേറ്റീവ് വർക്കുകൾ തുടങ്ങിയ വിഷയങ്ങൾ (Hard problems) ഇനി ശബ്ദ സന്ദേശങ്ങളിലൂടെ ക്ലോഡുമായി പങ്കുവെച്ച് പരിഹാരം കണ്ടെത്താം. ഇംഗ്ലീഷിന് പുറമെ ലോകമെമ്പാടുമുള്ള നിരവധി പ്രാദേശിക ഭാഷകളെ പുതിയ മോഡൽ പിന്തുണയ്ക്കുന്നുണ്ട്.

Summary:Anthropic has updated Claude’s Voice Mode to run on its most capable models, enabling mid-conversation access to connected tools and data in real time. The upgraded feature allows users to solve complex coding, analysis, and creative tasks hands-free across a wider range of global languages.