ഭാവനയുടെ പുതിയ ലോകം തുറക്കാം : “REPLY”AI Filim &Music Contest
കലയും ടെക്നോളജിയും കൈകോർക്കുന്ന പുതിയൊരു കാലഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇറ്റലിയിലെ പ്രമുഖ കമ്പിനിയായ Reply ആഗോള മത്സരങ്ങൾ സംഘടിപ്പിക്കുന്നു. Reply AI Music Contest, Reply AI Film Festival എന്നിവയാണ് ലോകമെമ്പാടുമുള്ള കലാകാരന്മാർക്കും സിനിമാപ്രവർത്തകർക്കും സംഗീതജ്ഞർക്കും തുറന്നിരിക്കുന്ന പ്രധാന മത്സരങ്ങൾ. “Imaginatio Nova” എന്നതാണ് 2026 പതിപ്പിന്റെ പ്രമേയം.
Reply AI Film Festival: സിനിമാ ഭാഷയും ദൃശ്യാവിഷ്കാരവും എഐ ഉപയോഗിച്ച് എങ്ങനെ മെച്ചപ്പെടുത്താം എന്നതാണ് ഇതിന്റെ ശ്രദ്ധാകേന്ദ്രം. സെപ്റ്റംബറിൽ വെനീസിൽ നടക്കുന്ന ചടങ്ങിൽ ഫൈനലിൽ എത്തുന്ന ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും.
Reply AI Music Contest: പ്രമുഖ ഇലക്ട്രോണിക് മ്യൂസിക് ഫെസ്റ്റിവലായ ‘കപ്പ ഫ്യൂച്ചർ ഫെസ്റ്റിവലുമായി’ (Kappa FuturFestival) സഹകരിച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. എഐ ഉപയോഗിച്ച് പുതിയ രീതിയിലുള്ള സംഗീത നിർമ്മാണവും അവതരണവുമാണ് ഇവിടെ പരീക്ഷിക്കപ്പെടുക.
ഐക്യരാഷ്ട്രസഭയുടെ വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രങ്ങൾക്കായി “AI for Good Award”, സംഗീതത്തിൽ പുതുമയുള്ള ക്രിയേറ്റീവ് വർക്കുകൾക്കായി “Reply AI Studios Grand Prix” എന്നീ പുരസ്കാരങ്ങളും നൽകും.
ജൂൺ 1, 2026 വരെ മത്സരാർത്ഥികൾക്ക്
https://challenges.reply.com/challenges/creative/ai-music-contest/home/ എന്ന വെബ്സൈറ്റ് വഴി എൻട്രികൾ സമർപ്പിക്കാം
ലോകമെമ്പാടുമുള്ള 1.5 ലക്ഷം ആളുകൾ പങ്കാളികളായിരിക്കുന്ന Reply Challenges പദ്ധതിയുടെ ഭാഗമായാണ് ഈ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പുതിയ AI Agent Challenge വഴിയും യുവ പ്രതിഭകൾക്ക് അവസരങ്ങൾ ഒരുക്കുന്നുവെന്ന് കമ്പനി അറിയിച്ചു.
Summary : Reply has announced global AI competitions — the Reply AI Music Contest and AI Film Festival — under the 2026 theme “Imaginatio Nova,” inviting creators worldwide. The initiatives focus on using AI to enhance filmmaking and music production, with final film screenings set to take place in Venice. Participants can submit entries until June 1, 2026, with special awards recognizing innovation and socially impactful creations.