റിയലിസ്റ്റിക് ഇമേജ് ജനറേഷനിൽ പുതിയ ലോകവുമായി ‘ImagineArt 2.0’

AI ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കുന്ന രീതിയെ മാറ്റിമറിക്കാൻ ImagineArt 2.0 എത്തിക്കഴിഞ്ഞു. ഏറ്റവും റിയലിസ്റ്റിക് ആയ ഇമേജ് ജനറേഷൻ മോഡൽ എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. വെറുമൊരു ചിത്രം വരയ്ക്കുന്നതിന് പകരം, നമ്മൾ നൽകുന്ന പ്രോംപ്റ്റുകൾ ‘ചിന്തിച്ച്’ മനസ്സിലാക്കി (Reasoning-based) ദൃശ്യങ്ങൾ ഒരുക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

നിങ്ങൾ നൽകുന്ന നിർദ്ദേശങ്ങളെ (Promt) ആഴത്തിൽ വിശകലനം ചെയ്ത് കൃത്യമായ ഇമേജുകൾ സൃഷ്ടിക്കാൻ ImagineArt 2.0യ്ക്ക് കഴിയും. സിനിമാറ്റിക് ഫോട്ടോഗ്രഫിയോട് സാമ്യമുള്ള ദൃശ്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ സൃഷ്ടിക്കാനും, ആശയം മുതൽ ഫൈനൽ ഔട്ട്പുട്ട് വരെ വളരെ വേഗത്തിൽ ചെയ്യാനും ഈ മോഡൽ സഹായിക്കുന്നു.

സാധാരണ എഐ മോഡലുകൾക്ക് ചിത്രങ്ങൾക്കുള്ളിലെ എഴുത്തുകൾ (Text) കൃത്യമായി നൽകാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ImagineArt 2.0-ൽ അക്ഷരത്തെറ്റുകൾ ഇല്ലാതെ തന്നെ ടെക്സ്റ്റുകൾ ചേർക്കാം. ക്യാമറ കയ്യിലെടുക്കാതെ തന്നെ സിനിമാറ്റിക് ഫോട്ടോഗ്രഫി ഇനി നിമിഷങ്ങൾക്കുള്ളിൽ റെഡി.

Summary : ImagineArt 2.0 is a highly realistic image generation model that uses reasoning-based understanding to accurately interpret prompts and create cinematic-quality visuals. It also improves text rendering within images, allowing users to generate detailed, professional visuals quickly from concept to final output.