ലാപ്ടോപ്പ് വേണ്ട,നിങ്ങളുടെ എല്ലാ വർക്ക് ടൂളുകളും ഇനി Claude മൊബൈൽ ആപ്പിൽ

മൊബൈൽ ഫോണിൽ നിന്നുതന്നെ പ്രൊഫഷണൽ ജോലികൾ എളുപ്പത്തിൽ നടത്താൻ സഹായിക്കുന്ന വലിയ അപ്‌ഡേറ്റുമായി Anthropic. Claude മൊബൈൽ ആപ്പിൽ ഇനി വിവിധ വർക്ക് ടൂളുകൾ നേരിട്ട് ഉപയോഗിക്കാനാകും. ലാപ്‌ടോപ്പ് തുറക്കാതെ തന്നെ ഫോണിൽ നിന്ന് ഡീസൈൻ, അനലിറ്റിക്സ്, പ്രെസന്റേഷൻ തുടങ്ങിയ ജോലികൾ ചെയ്യാൻ കഴിയുന്നതാണ് ഈ അപ്‌ഡേറ്റിന്റെ പ്രധാന സവിശേഷത.

പുതിയ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് ലളിതമായ പ്രോംപ്റ്റുകൾ നൽകി Figma, Canva, Amplitude,പോലുള്ള ടൂളുകൾ ആക്സസ് ചെയ്യാം. ഒരു പ്രസന്റേഷൻ തയ്യാറാക്കാനോ, ഫിഗ്മയിലെ ഡിസൈനുകൾ പരിശോധിക്കാനോ ക്ലോഡിനോട് ആവശ്യപ്പെട്ടാൽ മതി. ആപ്പിന് പുറത്തുപോകാതെ തന്നെ ക്ലോഡ് ഈ ജോലികൾ നിങ്ങൾക്കായി ചെയ്തുതരും.

നിങ്ങളുടെ കമ്പ്യൂട്ടറിലെ ജോലികൾ പൂർത്തിയാക്കാൻ ക്ലോഡിന് അനുവാദം നൽകുന്ന സംവിധാനവും ആന്ത്രോപ്പിക് വികസിപ്പിച്ചിട്ടുണ്ട്. സ്മാർട്ട്‌ഫോണിലെ കലണ്ടർ ഇവന്റുകൾ സെറ്റ് ചെയ്യാനും, സന്ദേശങ്ങൾ അയക്കാനും, ഫോൺ വിളിക്കാനും വരെ സഹായിക്കുന്ന ‘ഓർബിറ്റ്’ എന്ന ഫീച്ചറും വൈകാതെ പുറത്തിറങ്ങും. ഭാവിയിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

Summary : Anthropic has updated its Claude mobile app to let users access tools like Figma, Canva, and Amplitude directly from their phones. Users can complete tasks such as creating presentations, checking designs, and analyzing data through simple prompts without needing a laptop. Upcoming features like “Orbit” aim to further expand Claude’s capabilities, allowing it to manage phone tasks and act as a full mobile coworker.