വിഷ്വൽ പ്രൊഡക്ഷൻ ഇനി കൂടുതൽ ലളിതം;’Comfy MCP’ പുറത്തിറങ്ങി
എഐ ഫിലിംമേക്കിംഗും വിഷ്വൽ പ്രൊഡക്ഷനും കൂടുതൽ ലളിതമാക്കാൻ Comfy MCP പബ്ലിക് ബീറ്റയായി പുറത്തിറങ്ങി. പ്രൊഡക്ഷൻ പൈപ്പ്‌ലൈനുകൾക്കായി (Production Pipelines) പ്രത്യേകം രൂപകൽപ്പന ചെയ്ത ലോകത്തിലെ ആദ്യത്തെ എംസിപി (Model Context Protocol) ആണിത്. ഇതോടെ ക്ലോഡ് (Claude), കോഡെക്സ് (Codex), കേർസർ (Cursor), ഹെർമിസ് (Hermes) തുടങ്ങിയ പ്രമുഖ എഐ മോഡലുകളെയും ഏജന്റുകളെയും വീഡിയോ ജനറേഷൻ ടൂളായ കോംഫി യുഐ (ComfyUI) ഇക്കോസിസ്റ്റവുമായി നേരിട്ട് ബന്ധിപ്പിക്കാൻ സാധിക്കും.
- ഒരു കോഡിംഗും നോഡ് കണക്ഷനുകളും ഇല്ലാതെ വെറും സാധാരണ ഭാഷയിലുള്ള (Natural Language) പ്രോംപ്റ്റുകൾ നൽകി ഏത് സങ്കീർണ്ണമായ കോംഫി വർക്ക്ഫ്ലോയും റൺ ചെയ്യാം.
- ആവശ്യമായ എഐ മോഡലുകൾ, നോഡുകൾ, ടെംപ്ലേറ്റുകൾ എന്നിവ എഐ ഏജന്റ് വഴി തന്നെ നേരിട്ട് തിരഞ്ഞു കണ്ടെത്താം.
- ഒരു വർക്ക്ഫ്ലോ യൂആർഎൽ (Workflow URL)ഷെയർ ചെയ്താൽ നിങ്ങളുടെ എഐ ഏജന്റ് അത് സ്വയം മനസ്സിലാക്കി പ്രവർത്തിക്കും.
- മുൻപ് സേവ് ചെയ്തുവെച്ച വർക്ക്ഫ്ലോകളിലേക്ക് പുതിയ ഇൻപുട്ടുകൾ (ചിത്രങ്ങളോ ടെക്സ്റ്റുകളോ) നൽകുമ്പോൾ ഒരൊറ്റ നോഡിൽ പോലും തൊടാതെ അവ വീണ്ടും റൺ ചെയ്യാൻ സാധിക്കും.
- തനിയെ ഓട്ടോ-അപ്‌ഡേറ്റ് ആകുന്ന നൂറുകണക്കിന് റെഡിമെയ്ഡ് വർക്ക്ഫ്ലോകൾ ഇതിനൊപ്പം ലഭിക്കും
Summary:Comfy MCP has launched in public beta as the first Model Context Protocol designed for production pipelines, allowing creators to connect AI models like Claude and Cursor directly to the ComfyUI ecosystem. It enables users to run complex video and imaging workflows using natural language prompts, share workflow URLs, and process new inputs without manually adjusting a single node.