വോയ്‌സ് ക്ലോണിംഗും 50 -ലധികം ഭാഷകളിൽ ഡബ്ബിംഗും; ഓഡിയോ ഫീച്ചറുമായി Claude AI.”

നിങ്ങൾ നൽകുന്ന ടെക്സ്റ്റുകൾക്ക് ക്വാളിറ്റിയുള്ള വോയ്‌സ് ഓവറുകൾ (Voiceovers) ഇനി ക്ലോഡിന് നിർമ്മിച്ചെടുക്കാം. ഹിഗ്സ്ഫീൽഡ് എംസിപി (Higgsfield MCP) സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്ലോഡ് എഐ പ്ലാറ്റ്‌ഫോമിൽ നേരിട്ട് ഓഡിയോ ജനറേറ്റ് ചെയ്യാനുള്ള പുത്തൻ ഫീച്ചർ കമ്പനി അവതരിപ്പിച്ചു. ഓഡിയോ എഐ പ്ലാറ്റ്‌ഫോമായ ഇലവൻലാബ്‌സ് (ElevenLabs v3), ഹിഗ്സ്ഫീൽഡിന്റെ സീഡ് ഓഡിയോ 1.0 (Seed Audio 1.0) എന്നിവയുടെ സംയുക്ത കരുത്തിലാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്.

ഒരു വ്യക്തിയുടെ ശബ്ദം കൃത്യതയോടെ അനുകരിക്കാനും (Clone) ആ ശബ്ദത്തിൽ മറ്റ് ഓഡിയോകൾ ക്രിയേറ്റ് ചെയ്യാനും ഈ പുതിയ അപ്‌ഡേറ്റിലൂടെ സാധിക്കും. വിവിധ ഭാഷകളിലേക്ക് ഓഡിയോകൾ ഡബ്ബ് ചെയ്യാനുള്ള (Dubbing) ശേഷിയും ഇതിനുണ്ട്. മലയാളം ഉൾപ്പെടെ അമ്പതിലധികം ആഗോള-പ്രാദേശിക ഭാഷകളെ ഈ സിസ്റ്റം പിന്തുണയ്ക്കുന്നു.

ഡെവലപ്പർമാർക്കും ക്രിയേറ്റർമാർക്കും മറ്റ് പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കാതെ ക്ലോഡ് ചാറ്റ് ബോക്സിനുള്ളിൽ തന്നെ ഒരേസമയം ടെക്സ്റ്റും ഓഡിയോയും കൈകാര്യം ചെയ്യാം.

കണ്ടന്റ് ക്രിയേറ്റർമാർക്കും എഐ ഫിലിംമേക്കേഴ്‌സിനും തങ്ങളുടെ പ്രോജക്റ്റുകൾക്ക് ആവശ്യമായ വോയ്‌സ് ഓവറുകളും ഡബ്ബിംഗും വളരെ വേഗത്തിലും കുറഞ്ഞ ചിലവിലും ചെയ്തെടുക്കാൻ ഈ ഫീച്ചർ വലിയ രീതിയിൽ ഉപകരിക്കും.

Summary: Through the Higgsfield MCP, Claude AI can now directly generate high-quality audio, including voiceovers, voice cloning, and dubbing in over 50 languages. Powered by Seed Audio 1.0 and ElevenLabs v3, this integration allows creators and AI filmmakers to handle both text and professional audio production entirely within the Claude chat interface.