സീഡാൻസ് 2.0 (4K) സൗജന്യമായി നൽകി ഹിഗ്സ്ഫീൽഡ്

ഹിഗ്സ്ഫീൽഡ് എഐയിൽ (Higgsfield) പ്രീമിയം മോഡലായ സീഡാൻസ് 2.0 (Seedance 2.0 – 4K) ഇനി സൗജന്യമായി ഉപയോഗിക്കാം . പുതിയതും പഴയതുമായ എല്ലാ ഉപയോക്താക്കൾക്കും ഇപ്പോൾ പൂർണ്ണമായും സൗജന്യമായി 4K എഐ വീഡിയോകൾ നിർമ്മിക്കാനാകും. മുമ്പ് 4K വീഡിയോ ജനറേറ്റ് ചെയ്യുന്നതിനായി 260 ക്രഡിറ്റുകൾ (Credits) ചെലവഴിക്കണമായിരുന്നു. എന്നാൽ ഇപ്പോൾ ‘സീറോ ക്രെഡിറ്റ്’ (0 Credits) ഉപയോഗിച്ച് എല്ലാവർക്കും ഉയർന്ന ക്വാളിറ്റിയിൽ വീഡിയോ ജനറേഷൻ സാധ്യമാകും.

നിശ്ചിത സമയത്തേക്ക് മാത്രമാണ് ഈ പ്രത്യേക ആനുകൂല്യം ലഭ്യമാകുക. അത്യാധുനിക എഐ സാങ്കേതികവിദ്യയിൽ ഹൈ-ക്വാളിറ്റി വിഷ്വലുകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ക്രിയേറ്റർമാർക്കും ഫിലിം മേക്കർമാർക്കും ഹിഗ്സ്ഫീൽഡിന്റെ ഈ ഓഫർ മികച്ചൊരു അവസരമാണ്.

Summary: Higgsfield has made its premium Seedance 2.0 4K AI model completely free for all new and existing users for a limited time. Video generation, which previously required 260 credits, is now available at zero credits, offering creators a great opportunity to generate high-quality 4K visuals.