10 ലക്ഷം കോടിയുടെ നിക്ഷേപം! ലോകത്തെ ഞെട്ടിച്ച് Open AI :വരുന്നു AI “Unified Super App”
ടെക് ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപം സ്വന്തമാക്കി Open AI. 22 ബില്യൺ ഡോളർ (ഏകദേശം 10.2 ലക്ഷം കോടി രൂപ) ആണ് കമ്പനി പുതിയ ഫണ്ടിംഗിലൂടെ നേടിയത്. ഇതോടെ ഓപ്പൺഎഐയുടെ ആകെ മൂല്യം 852 ബില്യൺ ഡോളറായി ഉയർന്നു. ഈ നിക്ഷേപത്തിൽ Amazon, Nvidia, SoftBank തുടങ്ങിയ വമ്പൻ കമ്പനികൾ മുഖ്യ പങ്കാളികളായി. ഇതിൽ ആമസോണിന്റെ നിക്ഷേപത്തിൽ ‘എജിഐ’ (Artificial General Intelligence) കൈവരിച്ചാൽ കരാർ വ്യവസ്ഥകൾ മാറ്റാൻ കഴിയുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
Open AIയുടെ മാസവരുമാനം ഇപ്പോൾ 2 ബില്യൺ ഡോളറിൽ (16,000 കോടി രൂപ) എത്തിയിരിക്കുകയാണ്. ഗൂഗിളിന്റെയും മെറ്റയുടെയും വളർച്ചാ നിരക്കിനേക്കാൾ നാല് മടങ്ങ് വേഗത്തിലാണ് ഓപ്പൺഎഐ മുന്നേറുന്നത്. ചാറ്റ് ജിപിടി (ChatGPT), കോഡെക്സ് (Codex), മറ്റ് എഐ ടൂളുകൾ എന്നിവയെല്ലാം കൂട്ടിയിണക്കി ഒരു “യൂണിഫൈഡ് സൂപ്പർ ആപ്പ്” നിർമ്മിക്കാനാണ് കമ്പനിയുടെ തീരുമാനം.

കമ്പനിയുടെ ആകെ വരുമാനത്തിന്റെ 40 ശതമാനവും വരുന്നത് വമ്പൻ ബിസിനസ്സ് സ്ഥാപനങ്ങളിൽ നിന്നാണ് (Enterprise Revenue). വർഷാവസാനത്തോടെ ഇത് പകുതിയിലധികമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. അടുത്തിടെ ‘സോറ’യുടെ പ്രവർത്തനം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
Summary : OpenAI has raised $122 billion in the largest funding round in tech history, reaching a valuation of $852 billion with backing from major companies. Its monthly revenue has hit $2 billion, growing significantly faster than competitors while enterprise customers contribute over 40% of total income. The company now plans to combine ChatGPT, Codex, and other tools into a unified AI superapp following the shutdown of Sora.