4 ദിവസം കൊണ്ട് 800 കോടിയുടെ ലാഭം; ലോകത്തിലെ ആദ്യ എഐ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ‘Higgsfield Original Series’ പുറത്തിറങ്ങി

എഐയുടെ സഹായത്തോടെ സിനിമ നിർമ്മാണ ചെലവ് വൻതോതിൽ കുറയ്ക്കാമെന്ന് തെളിയിച്ച് ‘ഒറിജിനൽ സീരീസ്'(Original Series) എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് Higgsfield. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സിനിമകളും സീരീസുകളും നിർമ്മിക്കുന്ന ലോകത്തെ ആദ്യത്തെ സമ്പൂർണ്ണ എഐ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണിത്. വെറും നാല് ദിവസത്തിനുള്ളിൽ 100 മില്യൺ ഡോളർ (ഏകദേശം 830 കോടി രൂപ) വരെ ചെലവ് ലാഭിച്ചുകൊണ്ടാണ് എഐ സിനിമ നിർമ്മിച്ചതെന്നും കമ്പനി അവകാശപ്പെടുന്നു.

ഈ പ്ലാറ്റ്‌ഫോമിലെ ആദ്യത്തെ എപ്പിസോഡായ ‘അരീന സീറോ’ ഇതിനോടകം റിലീസ് ചെയ്തുകഴിഞ്ഞു. അത്യാധുനിക വിഷ്വലുകളും ശബ്ദസംവിധാനവും ഒത്തുചേരുന്ന ഒരു കംപ്ലീറ്റ് എഐ വിസ്മയമാണിത്. പ്ലാറ്റ്‌ഫോമിൽ വരുന്ന ടീസറുകൾ കണ്ട് പ്രേക്ഷകർക്ക് വോട്ട് ചെയ്യാം. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന സിനിമകൾ മാത്രമേ തുടർഭാഗങ്ങളായി നിർമ്മിക്കപ്പെടുകയുള്ളൂ. ലോകമെമ്പാടുമുള്ള എഐ ഫിലിം മേക്കർമാർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഒരിടമായി ഹിഗ്‌സ്ഫീൽഡ് മാറും.

https://twitter.com/i/status/2034697540508295332

Summary: Higgsfield has launched “Original Series,” the world’s first AI-powered streaming platform for films and series created using artificial intelligence. The company claims it saved up to $100 million in production costs by making an AI film in just four days. Viewers can watch teasers, vote on them, and decide which projects continue, with the first episode “Arena Zero” already released.