“4K അപ്‌സ്കേലിംഗും ചെയ്യാം , വിഷ്വലുകളെ ഇഷ്ടമുള്ള ക്യാമറ, ലെൻസ് പ്രൊഫൈലിലേക്കും ഇനി മാറ്റം. ‘ഹിഗ്ഗ്‌സ്ഫീൽഡ് പ്ലഗിൻ’ പുറത്തിറങ്ങി
വീഡിയോ എഡിറ്റിംഗിനും കളർ ഗ്രേഡിംഗിനും ഉപയോഗിക്കുന്ന ഡാവിഞ്ചി റിസോൾവ് (DaVinci Resolve) സോഫ്റ്റ്‌വെയറിലേക്ക് അത്യാധുനിക എഐ പ്ലഗിൻ അവതരിപ്പിച്ചു. പ്രമുഖ എഐ കമ്പനിയായ ഹിഗ്ഗ്‌സ്ഫീൽഡിന്റെ ‘ഹിഗ്ഗ്‌സ്ഫീൽഡ് പ്ലഗിൻ’ (Higgsfield Plugin for DaVinci Resolve) ഇപ്പോൾ ഔദ്യോഗികമായി ലഭ്യമായിത്തുടങ്ങി. ഫിലിംമേക്കേഴ്സിനും വീഡിയോ എഡിറ്റർമാർക്കും വലിയ രീതിയിൽ സമയലാഭവും ഹോളിവുഡ് നിലവാരത്തിലുള്ള ഔട്ട്പുട്ടും നൽകുന്ന ഫീച്ചറുകളാണ് ഇതിലുള്ളത്.
എഡിറ്റിംഗ് ടൈംലൈനിൽ ഇരുന്നുകൊണ്ട് തന്നെ ഒരൊറ്റ പ്രോംപ്റ്റ് വഴി നിങ്ങൾക്ക് ആവശ്യമുള്ള ഫൂട്ടേജുകൾ എഐ സഹായത്തോടെ നിർമ്മിച്ചെടുക്കാം. ഒരു വീഡിയോ ക്ലിപ്പിലെ ഏതെങ്കിലും ഒരു പ്രത്യേക ഭാഗം മാറ്റണമെന്നുണ്ടെങ്കിൽ, അവിടെ വെറുതെ ഒന്ന് വരച്ച് (Draw) നിർദ്ദേശം നൽകിയാൽ മതി എഐ അത് കൃത്യമായി എഡിറ്റ് ചെയ്തു തരും.
നിങ്ങളുടെ സീനിന്റെ മൂഡിന് അനുസരിച്ച് അനുയോജ്യമായ സിനിമാറ്റിക് കളർ ടോണുകൾ (LUTs) ക്രിയേറ്റ് ചെയ്ത് നൽകും. ഗ്രീൻ സ്ക്രീൻ ഇല്ലാതെ തന്നെ വീഡിയോകളുടെ പശ്ചാത്തലം അതീവ കൃത്യതയോടെ മാറ്റാനും, വിഷ്വലുകൾ റീഫ്രെയിം ചെയ്യാനും സാധിക്കും. കുറഞ്ഞ ക്വാളിറ്റിയുള്ള വീഡിയോകളെപ്പോലും ഹോളിവുഡ് നിലവാരത്തിലുള്ള 4K ഫൂട്ടേജുകളാക്കി മാറ്റാം.സിനിമ സ്റ്റുഡിയോ ഫീച്ചർ (Cinema Studio) ഈ പ്ലഗിനിലെ ഏറ്റവും ആകർഷകമായ ഫീച്ചറാണിത്. നിങ്ങൾ എടുത്ത ഏതൊരു ഷോട്ടും നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പ്രത്യേകക്യാമറ, ലെൻസ്, അപ്പർച്ചർ (Aperture) എന്നിവയിലേക്ക് റീബിൽഡ് (Rebuild) ചെയ്യാൻ ഇതിലൂടെ സാധിക്കും. അതായത്, സാധാരണ ക്യാമറയിൽ എടുത്ത ഷോട്ട് പോലും പ്രൊഫഷണൽ സിനിമ ക്യാമറയിൽ എടുത്തതുപോലെ മാറ്റിമറിക്കാം.
ഇന്ത്യയിലെ ആദ്യ Comprehensive AI Filmmaking പഠിക്കാം.https://sostorytelling.com/
Summary:A new, state-of-the-art AI plugin from Higgsfield has been officially released for DaVinci Resolve, offering filmmakers and editors dramatic time savings and Hollywood-quality output. Key features include the ability to generate entire footage clips from prompts directly on the timeline, repaint specific video parts using simple drawing tools, and use a ‘Cinema Studio’ function to rebuild any shot with chosen professional camera and lens profiles.