5 ലക്ഷം രൂപയ്ക്ക് ‘ബാഹുബലി’; AI വിപ്ലവം സിനിമാലോകത്തെ മാറ്റുകയാണെന്ന് ആർജിവി
സിനിമ നിർമ്മാണ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ എഐയ്ക്ക് കഴിയുമെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. ഭാവിയിൽ ‘ബാഹുബലി’ പോലുള്ള വലിയ ബജറ്റ് സിനിമകൾ പോലും വെറും ₹5 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അത്യാധുനിക എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ ഭീമമായ ബജറ്റോ, വലിയ ക്രൂവോ, വിലകൂടിയ സെറ്റുകളോ ഇല്ലാതെ തന്നെ വലിയ ആക്ഷൻ രംഗങ്ങളും സാങ്കൽപ്പിക ലോകങ്ങളും സൃഷ്ടിക്കാൻ ക്രിയേറ്റർമാർക്ക് സാധിക്കും.
‘ബലഗം’ പോലെയുള്ള ചെറിയ സിനിമകൾ പോലും നിർമ്മിക്കാൻ നിലവിൽ കോടികൾ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ AI യുടെ വരവോടെ വലിയ സിനിമകൾ പോലും തുച്ഛമായ ചിലവിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് അദ്ദേഹം വാദിക്കുന്നു.
ആർജിവിയുടെ ഈ പ്രസ്താവന സിനിമാ ലോകത്ത് വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ടെക്നോളോജിയുടെ ഈ വളർച്ച സിനിമയെ കൂടുതൽ ലാഭകരമാക്കുമെന്ന് ഒരു വിഭാഗം വിശ്വസിക്കുമ്പോൾ, ഇത് സിനിമയുടെ സർഗ്ഗാത്മകതയെയും പരമ്പരാഗത രീതികളെയും ബാധിക്കുമെന്ന് മറ്റൊരു വിഭാഗം ആശങ്കപ്പെടുന്നുണ്ട്.
Summary : Director Ram Gopal Varma claims that artificial intelligence will revolutionize cinema by allowing massive spectacles like Bahubali to be produced for as little as ₹5 lakhs. He argues that AI tools will eliminate the need for enormous budgets, large crews, and expensive sets, enabling creators to build complex fictional worlds and action sequences digitally. This bold prediction has sparked intense debate in the industry, with some praising the democratization of filmmaking while others worry about its impact on traditional creativity and craftsmanship.