“Action, VFX, Transformation… എല്ലാം ഇനി ഒരു പ്രോംപ്റ്റിൽ:Higgsfield Cinema Studio 3.0 എത്തി

സിനിമാ മേഖലയെ വലിയ മാറ്റങ്ങളിലേക്ക് നയിക്കാവുന്ന പുതിയ AI സാങ്കേതികവിദ്യയുമായി Higgsfield.ai. പരമ്പരാഗത സിനിമാ നിർമ്മാണ രീതികളെ വെല്ലുവിളിച്ചുകൊണ്ട് അത്യാധുനിക എഐ വീഡിയോ മോഡലായ ‘ഹിഗ്‌സ്ഫീൽഡ് സിനിമാ സ്റ്റുഡിയോ 3.0’ (Higgsfield Cinema Studio 3.0) പുറത്തിറക്കി. ഇതുവരെ പുറത്തിറങ്ങിയവയിൽ ഏറ്റവും കൂടുതൽ കമ്പ്യൂട്ടിംഗ് ശേഷി ആവശ്യമായ മോഡലുകളിൽ ഒന്നാണിത്.

ഹോളിവുഡ് നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങളും സിനിമാറ്റിക് ദൃശ്യങ്ങളും നിമിഷങ്ങൾക്കുള്ളിൽ നിർമ്മിക്കാൻ ഇതിനു കഴിയും. സങ്കീർണ്ണമായ ഫൈറ്റ് സീനുകൾ, രൂപമാറ്റങ്ങൾ (Transformations), അതിവേഗ ആക്ഷൻ രംഗങ്ങൾ എന്നിവ അതീവ കൃത്യതയോടെ ഈ എഐ നിർമ്മിക്കും. ആദ്യത്തെ 1,000 ഉപയോക്താക്കൾക്ക് മാത്രമാണ് നിലവിൽ ഈ ടൂൾ ലഭ്യമാകുന്നത്. ആദ്യ മണിക്കൂറുകളിൽ 70% വരെ വിലക്കുറവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

കോടികൾ ചിലവാക്കി ചിത്രീകരിക്കേണ്ടി വരുന്ന ആക്ഷൻ സീനുകൾ ഇനി വളരെ കുറഞ്ഞ ചിലവിൽ നിർമ്മിക്കാം. വലിയ സ്റ്റുഡിയോ സെറ്റുകളോ സ്റ്റണ്ട് ടീമുകളോ ഇല്ലാതെ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടീസറുകളും സീനുകളും ഒരുക്കാൻ ക്രിയേറ്റേഴ്സിനെയും, AI ഫിലിം മേക്കേഴ്സിനെയും ഇത് സഹായിക്കും.

Summary : Higgsfield.ai has introduced Cinema Studio 3.0, a highly advanced AI video model that could significantly transform the film industry. The tool can generate Hollywood-quality action scenes, fight sequences, and cinematic visuals within seconds, using powerful compute capabilities. Currently available to the first 1,000 users with a limited-time discount, it enables creators to produce high-end scenes at a much lower cost without traditional production resources.