AIകരുത്തിൽ കെട്ടിപ്പടുത്ത സാമ്രാജ്യം;Medvi നേടിയത് 1.8 ബില്യൺ ഡോളർ

പ്രമുഖ AI കമ്പനിയായ ഓപ്പൺഎഐയുടെ (OpenAI) സിഇഒ സാം ആൾട്ട്മാൻ മുമ്പ് ഒരു പ്രവചനം നടത്തിയിരുന്നു—”AIയുടെ സഹായത്തോടെ ഒരാൾക്ക് മാത്രമായി ഒരു Billion Dollar Company കെട്ടിപ്പടുക്കാൻ കഴിയുന്ന കാലം വരും.” ആ പ്രവചനം ഇപ്പോൾ സത്യമായിരിക്കുകയാണ്.

അമേരിക്കക്കാരനായ മാത്യു ഗല്ലഗെർ (Matthew Gallagher) എന്ന സംരംഭകൻ വെറും 20,000 ഡോളർ (ഏകദേശം 17 ലക്ഷം രൂപ) മുടക്കി തുടങ്ങിയ ‘Medvi’ എന്ന സ്റ്റാർട്ടപ്പാണ് ഇപ്പോൾ 1.8 ബില്യൺ ഡോളർ (ഏകദേശം 15,000 കോടി രൂപ) വാർഷിക വരുമാനത്തിലേക്ക് കുതിക്കുന്നത്.

കോഡിംഗിനായി ChatGPT, Claude, Grok എന്നിവയും, പരസ്യങ്ങൾക്കായി Midjourney, Runway എന്നിവയും, കസ്റ്റമർ സർവീസിനായി ElevenLabs-ഉം ആണ് മാത്യു ഉപയോഗിച്ചത്. ആദ്യ വർഷം മാത്യു ഒറ്റയ്ക്കായിരുന്നു. പിന്നീട് തന്റെ സഹോദരനെ ജോലിക്കെടുത്തു. അതായത്, 15,000 കോടി രൂപയുടെ ബിസിനസ്സ് നിയന്ത്രിക്കുന്നത് വെറും രണ്ട് പേർ. രണ്ട് മാസത്തിനുള്ളിൽ ബിസിനസ്സ് സജ്ജമാക്കി. ആദ്യ വർഷം തന്നെ 401 മില്യൺ ഡോളർ (ഏകദേശം 3,300 കോടി രൂപ) വരുമാനം നേടി.

തൂക്കം കുറയ്ക്കാനുള്ള മരുന്നുകൾ (GLP-1 drugs) ഓൺലൈനായി വിൽക്കുന്ന പ്ലാറ്റ്‌ഫോമാണ് Medvi. ഡോക്ടർമാരെയും ഷിപ്പിംഗിനെയും പുറംകരാർ (Outsourcing) നൽകിയ മാത്യു, ബാക്കി എല്ലാ കാര്യങ്ങളും AI ടൂളുകൾ ഉപയോഗിച്ച് തന്റെ വീട്ടിലിരുന്നാണ് നിയന്ത്രിക്കുന്നത്.സാങ്കേതികവിദ്യയെ ശരിയായി ഉപയോഗിച്ചാൽ ഒരു വലിയ ഓഫീസ് സംവിധാനമില്ലാതെ തന്നെ ലോകം കീഴടക്കാൻ സാധിക്കുമെന്ന് മാത്യു തെളിയിക്കുന്നു.

Summary: Sam Altman’s prediction of a one-person billion-dollar company powered by AI is becoming a reality.
Entrepreneur Matthew Gallagher built Medvi with just $20K, scaling it to hundreds of millions in revenue using AI tools for coding, marketing, and customer service. The company, run by just two people, highlights how AI can enable massive businesses with minimal teams and resources.